Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടുകടയിൽ യുവാവിനെ...

തട്ടുകടയിൽ യുവാവിനെ ആക്രമിച്ച രണ്ട് പേർ അറസ്​റ്റിൽ

text_fields
bookmark_border
attack against youth, two arrested
cancel
camera_alt

അനീഷ്, മുസ്തഫ

ചാവക്കാട്: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് കുത്തേറ്റ കേസിൽ രണ്ട് പേർ അറസ്​റ്റിൽ. മണത്തല പള്ളിപ്പറമ്പിൽ അനീഷ് ഗോപിനാഥൻ (33), പാലയൂർ കേരൻറകത്ത് മുസ്തഫ (34) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്​റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെ മണത്തല ക്ഷേത്രത്തിന്​ സമീപത്തെ തട്ടുകടയിൽ തിരുവത്ര കോട്ടപ്പുറം നായകൻപുരക്കൽ ഗോപിനാഥ​െൻറ മകൻ വിപിനാണ് (33) ആക്രമണത്തിനിരയായത്. തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിപിനെ പ്രതികൾ അസഭ്യം പറയുകയും തുടർന്ന് ഒന്നാം പ്രതി അനീഷ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരു​െന്നന്നും പൊലീസ് അറിയിച്ചു. വലത്​ കൈക്കു സാരമായി പരിക്കേറ്റ വിപിൻ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദിവസങ്ങൾക്കു മുമ്പ് വിപി​െൻറ വീടിനു മുന്നിലൂടെ പ്രതികൾ ബൈക്കിൽ അതിവേഗതയിൽ പോയത് ചോദ്യം ചെയ്തതാണ് ആക്രമണത്തി​െൻറ കാരണമെന്ന്​ പറയുന്നു. എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ സി.കെ. നൗഷാദ്, സി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ ബിന്ദുരാജ്, എസ്​.സി.പി.ഒമാരായ എം.എ. ജിജി, എം.എസ്. പ്രജീഷ്, സി.പി.ഒമാരായ ശരത്ത്, സതീഷ്, താജുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. കോടതിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackyouth
News Summary - attack against youth, two arrested
Next Story