പ്രസംഗത്തിനിടെ സനാതന ധർമത്തെക്കുറിച്ച് പരാമർശിച്ചതിന് ഡോ. ടി.എസ്. ശ്യാംകുമാറിനെതിരെ കൈയേറ്റശ്രമം
text_fieldsമാർത്താണ്ഡം: സനാതന ധർമത്തെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചതിന്റെ പേരിൽ സാംസ്കാരിക പ്രവർത്തകൻ ഡോ. ടി.എസ്. ശ്യാംകുമാറിന് നേരെ ഹിന്ദുത്വ ശക്തികളുടെ കൈയേറ്റശ്രമം. കന്യാകുമാരി ജില്ലയിൽ അരുമനക്ക് സമീപം പുണ്യത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം.
24-ാം പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ ശ്യാംകുമാർ പ്രസംഗിച്ചിരുന്നു. ഇതിനിടെ, ശ്യാംകുമാർ എത്തിയ കാറിന്റെയും ഡ്രൈവറുടെയും ഫോട്ടോ ചിലർ പകർത്തി. പിന്നാലെ, ശ്യാംകുമാർ മടങ്ങുമ്പോഴായിരുന്നു കൈയേറ്റ ശ്രമം. കാറിന്റെ ചിത്രം ചിലർ പകർത്തിയത് സി.പി.എം പ്രവർത്തകർ മനസ്സിലാക്കിയിരുന്നു. കരുതലെന്ന നിലയിൽ ശ്യാംകുമാർ പ്രസംഗം കഴിഞ്ഞ് മടങ്ങവെ, സി.പി.എം പ്രവർത്തകരും അനുഗമിച്ചിരുന്നു.
ശ്യാംകുമാർ കാറിനടുത്ത് എത്തിയതോടെയാണ് ഹിന്ദുത്വ സംഘടനകളിൽപ്പെട്ടവർ പാഞ്ഞെത്തിയത്. ഇതോടെ, സി.പി.എം പ്രവർത്തകർ സംരക്ഷണമൊരുക്കുകയായിരുന്നു. പിന്നാലെ, ഇരു കൂട്ടരും ഉന്തുംതള്ളുമായി. ഇതോടെ, സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. ഒടുവിൽ മാർത്താണ്ഡം ഡി.എസ്.പി രംഗത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

