ഷാഹിദാ കമാലിനു നേരെ കൈയേറ്റ ശ്രമം: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് പിടിയിൽ
text_fieldsകുന്നിക്കോട്: സംസ്ഥാന വനിത കമീഷനംഗം ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചാം പ്രതിയായ തലവൂര്‍ കുരാ പാറവിള വീട്ടില്‍ ഷാജിയെയാണ് (41) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസ് കുരാ ബൂത്ത് പ്രസിഡൻറും െഎ.എന്‍.ടി.യു.സി തലവൂര്‍ മണ്ഡലം പ്രസിഡൻറുമാണ്. മുഖ്യപ്രതികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ സൂര്യനാഥ്, പ്രയിസണ്‍, ഗോപിക്കുട്ടന്‍, ടോംസി എന്നിവര്‍ ഒളിവിലാണ്. തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെയാണ് ഷാഹിദാ കമാലും ഡ്രൈവര്‍ കരിക്കോട് നിഥിന്‍ മന്ദിരത്തില്‍ നിഥിനും ആക്രമിക്കപ്പെട്ടത്.
നടുത്തേരിയിലെ കോണ്‍ഗ്രസ് ഭവനു മുന്നില്‍ െവച്ചായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തില്‍ പത്തനാപുരത്തേക്ക് പോകവെ ഹര്‍ത്താലനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മർദിക്കുകയായിരുെന്നന്നാണ് പൊലീസിന് നല്‍കിയ പരാതി. എന്നാല്‍, കമീഷനംഗത്തിെൻറ പരാതി രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിെൻറ നിലപാട്.
