മാധ്യമപ്രവർത്തകനുനേരെ ആക്രമണം: പൊലീസ് വീഴ്ച പരിശോധിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമം സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനുനേരെ കഴിഞ്ഞദിവസമുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ തുടർനടപടി സ്വീകരിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന ദൈനംദിന കാര്യങ്ങൾ മുഖ്യമന്ത്രി അറിയണമെന്നില്ല. പ്രതികളെ ഉൾപ്പെടുത്തുന്നതുൾപ്പെടെ കാര്യങ്ങളിൽ കൊടുവള്ളി പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസിന് വീഴ്ച സംഭവിച്ചതായി പ്രത്യേക പരാതി ലഭിക്കുകയാണെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

