Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കോൺഗ്രസ്സ്...

കണ്ണൂരിൽ കോൺഗ്രസ്സ് നേതാവിന് നേരെ അക്രമണം

text_fields
bookmark_border
കണ്ണൂരിൽ കോൺഗ്രസ്സ് നേതാവിന് നേരെ അക്രമണം
cancel

കണ്ണൂർ: പാട്യം പത്തായകുന്നിൽ കോൺഗ്രസ് കൂത്ത്പറമ്പ് ബ്ലോക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗത്തിന് നേരെ ആക്രമണം. റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്ററെ ആണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ ഏഴു മണിക്ക് പാട്യം പത്തായക്കുന്നിലെ ബാലകൃഷ്ണൻ മാസ്റ്ററുടെ ബേക്കറിയിൽ വെച്ചായിരുന്നു സംഭവം.

ശരീരമാസകലം ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പിയാണ് അക്രമണത്തിന് പിന്നിലെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആരോപിച്ചു.

Show Full Article
TAGS:attack aginst congress leader 
Next Story