കോതമംഗലം: കവളങ്ങാട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പൊലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ സിജോയാണ് (മനോജ് -40)ഊന്നുകൽ പൊലീസിെൻറ പിടിയിലായത്. പുലിയൻപാറ, ഊന്നുകൽ, അള്ളുങ്കൽ ഭാഗങ്ങളിലെ പള്ളിക്കും രണ്ട് കപ്പേളകൾക്കുംനേരെ കഴിഞ്ഞയാഴ്ചയാണ് ആക്രമണം ഉണ്ടായത്.
പ്രത്യേക സംഘം ദിവസങ്ങളോളം സംഭവസ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒറ്റക്ക് കറങ്ങിനടന്ന് പല ദിവസങ്ങളിലായാണ് ഇയാൾ കൃത്യം നടത്തിയത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ കെ.ജി. ഋഷികേശന്‍ നായര്‍, എ.എസ്.ഐമാരായ എം.എസ്. ജയന്‍, മനാഫ്, സി.പി.ഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.