Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിലെത്തിയ സംഘം നഗ്നരായി മൂത്രമൊഴിച്ചു, ഓട്ടോയിലിടിച്ചു; ചോദ്യം ചെയ്ത ഡ്രൈവർമാരെ മർദിച്ചു, അഞ്ച് ഓട്ടോകൾ തകർത്തു
text_fieldsbookmark_border
ആറ്റിങ്ങൽ: കാറിലെത്തിയ സംഘം ആറ്റിങ്ങൽ ഓട്ടോ സ്റ്റാൻഡിൽ ആക്രമണം അഴിച്ചുവിട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അഞ്ച് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മർദനമേറ്റു. ഓട്ടോകൾ അടിച്ചുതകർത്തു.
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനോട് ചേർന്ന ഓട്ടോ സ്റ്റാൻഡിലാണ് സംഭവമുണ്ടായത്. ആഡംബര കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
കാറിലെത്തിയ സംഘം പൂർണ നഗ്നരായി പ്രദേശത്ത് മൂത്രമൊഴിക്കുകയും പിന്നീട് വാഹനമെടുത്ത് പോകവേ ഓട്ടോയിലിടിക്കുകയും ചെയ്തു. ഇത് ഓട്ടോ തൊഴിലാളികൾ ചോദ്യം ചെയ്തതോടെ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് കാറിലുള്ള ഹോക്കി സ്റ്റിക്കെടുത്ത് ഓട്ടോറിക്ഷ തൊഴിലാളികളെ മർദിച്ചു. ആക്രമണം നടത്തിയ ശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

