Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോന്നിയിൽ അംഗൻവാടി ഹെൽപ്പർക്കെതിരെ കൊലപാതകശ്രമം: പ്രതി പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: കോന്നിയിൽ അംഗൻവാടി ഹെൽപ്പറെ കൊലപ്പെടുത്താൻ ശ്രമം. വകയാർ കൈതക്കര മുട്ടത്ത് പടിഞ്ഞാറ്റേതിൽ പ്രസന്നകുമാരിക്കെതിരെയാണ് വധശ്രമമുണ്ടായത്. തൃശ്ശൂർ സ്വദേശിയായ യുവാവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി പ്രസന്നകുമാരിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവ ശേഷം ഓടിപ്പോയ യുവാവിനെ നാട്ടുകാർ പിടികൂടി കോന്നി പൊലീസിൽ ഏൽപ്പിച്ചു. ഇയാർ ഒരു വർഷമായി ഇവിടെ മേസ്തിരിപ്പണി ചെയ്തു വരികയും വകയാർ കോളനിയിലുള്ള പെൺകുട്ടിക്കൊപ്പം താമസിച്ചു വരികയുമാണ്.
പ്രതി ഒരാഴ്ചയായി പണി ചെയ്യുന്ന വീടിനു സമീപം താമസിക്കുന്ന വീട്ടമ്മയെ നിരീക്ഷിച്ച ശേഷമാണ് ഇന്ന് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്.
Next Story

