Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമിക്ക​െപ്പട്ട...

നടി ആക്രമിക്ക​െപ്പട്ട സംഭവം: മൊബൈലിനായി കായലിലും തെരച്ചിൽ

text_fields
bookmark_border
നടി ആക്രമിക്ക​െപ്പട്ട സംഭവം: മൊബൈലിനായി കായലിലും തെരച്ചിൽ
cancel

കൊച്ചി: നടി ആക്രമിക്ക​െപ്പട്ട സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈലിനായി കായലിലും തെരച്ചിൽ. നിർണായക തെളിവായ മൊബൈൽ ​​േഫാൺ ഗോശ്രീ പാലത്തിൽ നിന്ന്​ വലിച്ചെറിഞ്ഞുവെന്ന സുനിയുടെ മൊഴിയു​െട അടിസ്​ഥാനത്തിലാണ്​​ തെരച്ചിൽ നടത്തിയത്​.​  പൊലിസി​​െൻറ ആവശ്യപ്രകാരം നാവികസേനയാണ്​ കായലിൽ ​െതരച്ചിൽ നടത്തിയത്​. എന്നാൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന്​ തെരച്ചിൽ അവസാനിപ്പിച്ചു.

ഫോൺ കണ്ടെത്തുന്നതിനായി പൊലീസ്​ നെ​േട്ടാട്ടത്തിലാണ്​. കണ്ടെത്താനായില്ലെങ്കിൽ കേസി​ന്​ തിരിച്ചടിയാകാൻ സാധ്യതയുണ്ട്​. മൊബൈൽ ഉപേക്ഷിച്ചുവെന്നാണ്​ പൾസർ സുനി നൽകിയ​ മൊഴി.അയാൾ പറഞ്ഞതനുസരിച്ച്​ പലയിടങ്ങളിലും പൊലീസ്​​ െമാബൈലിനായി തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനി ഒടുവിൽ നൽകിയ മൊഴിയനുസരിച്ചാണ്​ ഇപ്പോൾ കായലിൽ മുങ്ങിത്തപ്പിയത്​. സുനിയെയുംവിജേഷിനെയും ഗോശ്രീ പാലത്തിലെത്തിച്ച്​ തെളിവെടുപ്പും നടത്തിയിരുന്നു.

അതേസമയം, പ്രതികൾ യാത്ര ചെയ്​ത സ്​ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനും പൊലീസ് ​നീക്കം നടത്തുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ​േഫാൺ​ കണ്ടെത്താൻ ഇതുസഹായിക്കുമെന്നാണ് ​പൊലീസ്​ കരുതുന്നത്​. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയോ അതോ പ്രതി പറയുന്നതുപോലെ ഉപേക്ഷിച്ചോ എന്നതു സംബന്ധിച്ച്​ തെളിവുകൾ ലഭിക്കുമെന്നാണ്​ ​പ്രതീക്ഷ. സുനി അഭിഭാഷക​​െൻറ കൈയിൽ നൽകിയ ഫോണിൽ ദൃശ്യങ്ങൾ ഉണ്ടോ എന്നും പൊലീസ്​ സംശയിക്കുന്നുണ്ട്​. ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack against actresssearch for mobile
News Summary - attack against actress: search for mobile continues
Next Story