നടിക്കെതിരായ ആക്രമണം: കേസ് 21ന് പരിഗണിക്കും
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വിചാരണ നടപടികൾക്കായി വനിത ജഡ്ജിക ്ക് കൈമാറി. ഇതുവരെ കേസ് പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹൈകോടത ി നിർദേശ പ്രകാരം കേസ് നടപടികൾ അഡീ.സെഷൻസ് കോടതിയിലേക്ക് (പ്രത്യേക സി.ബി.ഐ കോടതി- മൂന്ന്) മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന പൂർത്തിയാക്കി ഒരാഴ്ചക്കുള്ളിൽ കുറ്റപത്രവും അനുബന്ധ രേഖകളും വനിത ജഡ്ജിക്ക് കൈമാറും. മാർച്ച് 21ന് ഇനി കേസ് പരിഗണിക്കുന്നത് അഡീ.സെഷൻസ് ജഡ്ജി ഹണി എം.വർഗീസായിരിക്കും. മുഖ്യപ്രതികളായ നടൻ ദിലീപ്, സുനിൽകുമാർ(പൾസർ സുനി) എന്നിവരടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിടുന്നത്.
വിചാരണക്ക് വനിത ജഡ്ജിയെ നിയോഗിക്കണമെന്ന മുഖ്യസാക്ഷിയും ഇരയുമായ നടിയുടെ ഹരജി ഹൈകോടതി അംഗീകരിക്കുകയായിരുന്നു. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു.
