വേളാപുരത്ത് നബിദിന പരിപാടിക്കിടെ യുവാവിന് വെട്ടേറ്റു
text_fieldsതിരൂർ: ഉണ്യാലിൽ നബിദിന റാലിക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. വേളാപുരത്ത് നബിദിന പരിപാടികൾ കാണുന്നതിനിടെ തിത്തീരുവിെൻറ പുരക്കൽ ഉനൈസിനാണ് (24) വെട്ടേറ്റത്. എ.പി വിഭാഗത്തിന് കീഴിലെ വേളാപുരം സിറാജുൽ ഉലൂം മദ്റസ പരിസരത്താണ് സംഭവം. ഉനൈസിനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അക്രമമുണ്ടായെങ്കിലും പരിപാടികൾ അലങ്കോലമാകാതെ തുടർന്നു. എന്നാൽ, ഇതിന് പിന്നാലെ മറ്റ് പരിസരപ്രദേശങ്ങളിൽ ചെറിയ സംഘർഷങ്ങളുണ്ടായി. തിരൂർ എസ്.ഐ സുമേഷ് സുധാകറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉണ്യാൽ സംഘർഷത്തെ തുടർന്ന് തീരദേശത്ത് പട്രോളിങ് ശക്തിപ്പെടുത്തിയിരുന്നതിനാൽ പൊലീസിന് വേഗമെത്താനായി. ഉണ്യാൽ ആക്രമണത്തിെൻറ പിന്നാലെയാണെങ്കിലും ഉനൈസിന് നേരെയുള്ള ആക്രമണത്തിന് ആ സംഭവവുമായി ബന്ധമില്ലെന്നാണ് സൂചന. നേരത്തേ പറവണ്ണയിൽ കമ്പവലി മത്സരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണിതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
