ആത്മനിർഭർ അഭിയാൻ ഇന്ത്യയെ വിൽക്കുന്ന വിപണന മേള - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ആകാശവും ഭൂമിയും ബഹിരാകാശവും ഉൾെപ്പടെ സകലതും കോർപ്പറേറ്റ് കുത്തകകൾക്ക് വിൽക്കുന്ന വിപണന മേളയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ അഭിയാനെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
ആറു വിമാനത്താവളങ്ങൾ, സൈനിക, ബഹിരാകാശ ഗവേഷണങ്ങൾ, ആയുധ നിർമ്മാണമടക്കം തന്ത്രപ്രധാനമായതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ സകല മേഖലകളെയും സ്വകാര്യ പങ്കാളിത്തം നൽകി വിൽക്കുകയാണ്. ഐ.എസ്.ആർ.ഒ പോലെ അതീവ തന്ത്രപ്രധാനമായ സ്ഥാപനമടക്കം സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി ബി.ജെ.പി സർക്കാർ വിറ്റു തുലച്ചു. കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കർഷകരുടെയും ജീവിതത്തെ നശിപ്പിച്ച അതേ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ കോവിഡ് കാലത്തെ ഉപയോഗിക്കുകയാണ് മോദി സർക്കാർ.
സാധാരണക്കാരെൻറ പട്ടിണി മാറ്റാനോ തൊഴിലില്ലായ്മ ഇല്ലാതാക്കാനോ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റാനോ ഉള്ള യാതൊരു പദ്ധതിയുമില്ല. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം മെഗാ ലോൺ മേളയും രാജ്യ വിൽപ്പന മേളയും നടത്തി രാജ്യത്തിൻറെ അസ്ഥിവാരം തോണ്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. കോടിക്കണക്കായ അന്തർ സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ പോലും ശ്രമിക്കാതെ അവരെ മരണത്തിലേക്ക് വലിച്ചെറിയുന്ന ജന വിരുദ്ധതക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയർന്ന് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
