Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ടി.എം കവർച്ച:...

എ.ടി.എം കവർച്ച: പ്രതിയെ ​ചോദ്യംചെയ്യൽ തുടരുന്നു

text_fields
bookmark_border
എ.ടി.എം കവർച്ച: പ്രതിയെ ​ചോദ്യംചെയ്യൽ തുടരുന്നു
cancel

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ എ.​ടി.​എം ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി സു​രേ​ഷ്കു​മാ​റി​നെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഇ​യാ​ളെ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ മാ​രാ​രി​ക്കു​ളം, കാ​യം​കു​ളം സി.​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ചോ​ദ്യം ചെ​യ്യ​ൽ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി, ഡി​വൈ.​എ​സ്.​പി എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്.  തെ​ളി​വെ​ടു​പ്പും ചോ​ദ്യം ചെ​യ്യ​ലും തു​ട​രു​മെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. ചോ​ദ്യം​ചെ​യ്യ​ലി​നോ​ട്​ പ്ര​തി സ​ഹ​ക​രി​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം.

എം.​ടി.​എം ക​വ​ര്‍ച്ച​ക്ക്​ ഡ​ല്‍ഹി​യി​ല്‍ പി​ടി​യി​ലാ​യ സം​ഘം കേ​ര​ള​ത്തി​ന്​ പു​റ​ത്തും എം.​ടി.​എം ക​വ​ര്‍ച്ച ന​ട​ത്തി​യി​രു​ന്ന​താ​യി സു​രേ​ഷ് കു​മാ​ർ സ​മ്മ​തി​ച്ചു. ഇ​യാ​ളു​ടെ മൊ​ഴി​യ​നു​സ​രി​ച്ച് ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​ര്‍കൂ​ടി ക​വ​ര്‍ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്. 

ഇ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ​ല്‍ഹി​യി​ല്‍ തു​ട​രു​ക​യാ​ണ്. ഡ​ല്‍ഹി പൊ​ലീ​സി​ലെ ഹെ​ഡ്‌​കോ​ൺ​സ്​​റ്റ​ബി​ളാ​യ അ​സ്​​ലു​ബ് ഖാ​നാ​ണ് മോ​ഷ​ണ​സം​ഘ​ത്ത​ല​വ​നെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട്, ക​ഴ​ക്കൂ​ട്ടം​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി 13 ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ക​വ​ര്‍ച്ച ചെ​യ്ത​ത്. മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു. എ.​ടി.​എ​മ്മു​ക​ളി​ലെ സി.​സി.​ടി.​വി​യി​ല്‍നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theftsuresh kumar
News Summary - atm theft suresh kumar
Next Story