You are here

സംസ്​ഥാനത്ത്​ എ.ടി.എം കവർച്ച പരമ്പര, ഇരുമ്പനത്ത് 25 ലക്ഷവും കൊരട്ടിയില്‍ 10.60 ലക്ഷവുംകവർന്നു

സംസ്​ഥാനത്തി​​​െൻറ വിവിധഭാഗങ്ങളിൽ വെള്ളിയാഴ്​ച പുലർച്ചക്ക്​ എ.ടി.എം കവർച്ച പരമ്പര. തൃപ്പൂണിത്തുറ ഇരുമ്പനം പുതിയറോഡ് ജങ്​ഷനിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ എസ്.ബി.ഐ എ.ടി.എം ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ തകർത്ത്​ 25 ലക്ഷത്തിലധികം രൂപ കവർന്നു. തൃശൂർ ജില്ലയിലെ  കൊരട്ടിയില്‍ ദേശീയപാതയോരത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കി​​​െൻറ എ.ടി.എം തകര്‍ത്ത് 10.60 ലക്ഷം രൂപ കവര്‍ന്നു. കോട്ടയത്ത്​ രണ്ടിടത്ത്​ എ.ടി.എം കവർച്ചശ്രമമുണ്ടായെങ്കിലും പണം നഷ്​ടമായിട്ടില്ല. എം.സി റോഡരികിൽ കുറവിലങ്ങാടിന്​ സമീപം വെമ്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കി​​​െൻറയും മോനിപ്പള്ളിയിൽ എസ്.ബി.ഐയുടെയും എ.ടി.എമ്മുകളാണ്​ തകർക്കാൻ ശ്രമിച്ചത്​.

കുറവിലങ്ങാട്​, കൊരട്ടി എന്നിവിടങ്ങളിലും ഇരുമ്പനത്തും നടന്ന എ.ടി.എം കവർച്ചകൾക്ക്​ സമാനസ്വഭാവമുള്ളതായി പൊലീസ്​ പറഞ്ഞു. നാലിടത്തും സി.സി ടി.വി കാമറകൾ സ്​പ്രേ പെയിൻറ്​ അടിച്ച്​ മറച്ചിരുന്നു.   പിക്കപ്​ വാനിലെത്തിയ മൂന്നംഗ സംഘമാണ്​ മോഷണത്തിന്​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം.  മോഷ്​ടാക്കൾ സഞ്ചരിച്ചതായി കരുതുന്ന പിക്കപ്​ വാഹനം  ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ചനിലയിൽ  കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇരുമ്പനത്ത്​  വെള്ളിയാഴ്​ച പുലർച്ച 3.24നാണ് സംഭവം. രാവിലെ  ബാങ്ക്​ സൂപ്പർവൈസർമാർ  പതിവ് പരിശോധനക്ക്​ എത്തിയപ്പോഴാണ്​ കവർച്ച ശ്രദ്ധയിൽപെട്ടത്​. 

മോഷ്ടാക്കൾ തകർത്ത ഇരുമ്പനത്തെ എ.ടി.എം
 


എ​.ടി.എം കൗണ്ടറിൽ കടന്ന മോഷ്​ടാക്കൾ ആദ്യം സി.സി ടി.വി കാമറകൾ സ്​പ്രേ പെയിൻറ്​ അടിച്ച്​ മറച്ചു. തുടർന്ന്​ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ മെഷീൻ തകർത്ത്​ ട്രേയിൽ സൂക്ഷിച്ചിരുന്ന പണവുമായി കടക്കുകയായിരുന്നു.  കൗണ്ടറിൽനിന്ന്​ ഒരു ജോടി ഗ്ലൗസ് പൊലീസ് കണ്ടെടുത്തു. 25,05,200 രൂപയാണ്​ നഷ്​ടപ്പെട്ടത്​. രണ്ടു ​വർഷം മു​മ്പ്​ ഇതേ കൗണ്ടറിൽ കവർച്ചശ്രമം നടന്നിരുന്നു. പരിസരത്തെ കാമറയിൽ രണ്ടു ​പേരുടെ ദൃശ്യങ്ങൾ പതിഞ്ഞതായി ബാങ്ക്​ അധികൃതർ പറയുന്നു. 

കൊരട്ടിയിൽ വെള്ളിയാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാര്‍   ബാങ്ക്​ ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ്ടര്‍ ഷട്ടർ താഴ്ത്തിയനിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ കവര്‍ച്ച ശ്രദ്ധയിൽപെട്ടത്. എ.ടി.എമ്മി​​​െൻറ അടിഭാഗം അറുത്തുമാറ്റിയാണ് പണമെടുത്തത്. ബാങ്കിന് പുറത്ത് സ്ഥാപിച്ച നിരീക്ഷണകാമറയില്‍  പെയിൻറ്​ സ്‌പ്രേ ചെയ്തശേഷമാണ് കവര്‍ച്ച. ഇതിനിടെ ഒരാളുടെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞു.ഇവിടെനിന്ന്​ വെള്ളിയാഴ്ച പുലര്‍ച്ചക്ക്​ 1.10ന്​ പണം പിന്‍വലിച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടൽ  പുലര്‍ച്ച രണ്ടു വരെ  പ്രവര്‍ത്തിച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.  വെളുപ്പിന് നാലു മണിക്കും അഞ്ചിനും ഇടയിലാണ്​ മോഷണമെന്ന്​ പൊലീസ്​ സംശയിക്കുന്നു. 
 


കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേ​ഷണത്തിലാണ്​ കുറുവിലങ്ങാ​െട്ട  കവർച്ചശ്രമം കണ്ടെത്തിയത്​.​ െവള്ളിയാഴ്​ച പുലർച്ച 1.10ന്​ വെമ്പള്ളി കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്കി​​​െൻറ എ.ടി.എം കൗണ്ടറിലായിരുന്നു ആദ്യ മോഷണശ്രമം. കൗണ്ടറിനു മുന്നിലെ കാമറ തകർത്ത നിലയിലാണ്​. വയറുകൾ നശിപ്പിക്കുകയും ചെയ്​തു​. സൗത്ത് ഇന്ത്യൻ ബാങ്കി​​​െൻറ എറണാകുളത്തെ സെക്യൂരിറ്റി വിഭാഗം നടത്തിയ പതിവ്​ പരിശോധനയിൽ വെമ്പള്ളിയിലെ കാമറയിൽ ദൃശ്യങ്ങൾ പതിയുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൗണ്ടറി​​​െൻറ ചുമരിൽ ചളിപുരണ്ട കൈപ്പത്തിയുടെ പാടുണ്ട്. യന്ത്രം തകർക്കാൻ ശ്രമിച്ചതി​​​െൻറ സൂചനകളുമില്ല. ഇതിനു പിന്നാലെയാണ്​  മോനിപ്പള്ളിയിലെ എ.ടി.എം കൗണ്ടറിലും കവർച്ചക്ക്​ ശ്രമമുണ്ടായത്​. ഇവിടത്തെ കാമറയിൽ പുലർച്ച 1.45 മുതലുള്ള ദൃശ്യങ്ങൾ ലഭ്യമല്ല.  രാവിലെ ബാങ്കിലെത്തിയ മാനേജർ സി.സി ടി.വി കാമറകളുടെ ദൃശ്യം കിട്ടാതെ വന്നതോടെ  അന്വേഷണം നടത്തുകയായിരുന്നു. ഇവിടെയും  കാമറകൾ  തകർത്ത്​ പെയിൻറ് സ്‌പ്രേ ചെയ്‌തിട്ടുണ്ട്​.  

വിശദ പരിശോധനയിൽ മോനിപ്പള്ളിയിലെ സി.സി ടി.വി കാമറയിൽനിന്ന്​ ഉത്തരേന്ത്യക്കാരെന്ന്​ തോന്നിക്കുന്ന രണ്ട്​ മോഷ്​ടാക്കളുടെയും ഇവർ സഞ്ചരിച്ച വാഹനത്തി​​​െൻറയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​. ​തൃശൂരിൽനിന്ന്​ ലഭിച്ച ദൃശ്യങ്ങളിലുള്ളവരാണ്​ ഇതിലുമുള്ളത്​. ചാലക്കുടിയിൽ  കണ്ടെത്തിയ പറമ്പിൽ വെജിറ്റബ്​ൾസ് എന്ന പേരുള്ള വാഹനം കോട്ടയത്തുനിന്ന് മോഷ്​ടിച്ചതാണെന്ന് പൊലീസ് കരുതുന്നു. കൊരട്ടിയിൽ മോഷണം നടത്തിയശേഷം അവിടെനിന്ന് ചാലക്കുടിവരെ  വാഹനത്തിൽ വന്നശേഷം ഇത് ഉപേക്ഷിച്ചശേഷം മറ്റ് വാഹനത്തിൽ മോഷ്​ടാക്കൾ രക്ഷപ്പെട്ടതാവാനാണ്​ വഴി. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരം പൊലീസ് ശേഖരിച്ചു​ വരുന്നു.

Loading...
COMMENTS