കൊച്ചിയിലെ എ.ടി.എം തട്ടിപ്പ്: പണം നഷ്ടമായവർക്ക് ബാങ്ക് തുക നൽകി
text_fieldsകൊച്ചി: എ.ടി.എം തട്ടിപ്പിൽ പണം നഷ്ടമായ ഇടപാടുകാർക്ക് തുക പൂർണമായും നൽകിയെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വാർത്തക്കുറിപ്പിൽ അറിയിച്ചു.
പരാതിപ്പെടാത്തതും തുക നഷ്ടപ്പെട്ടതുമായ മറ്റ് ഇടപാടുകാരുടെ തുകയും പൂര്ണമായി തിരിച്ചുനല്കിയെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും സൗത്ത് ഇന്ത്യന് ബാങ്കിന്റെ എ.ടി.എമ്മുകളില് തട്ടിപ്പു നടന്ന വിവരം അറിഞ്ഞയുടന് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടി സ്വീകരിക്കുകയും കളമശ്ശേരി പൊലീസ് സ്റ്റേഷനില് പരാതി നൽകുകയും ചെയ്തു. മെഷീനില്നിന്ന് കറന്സി പുറത്തുവരുന്ന ഭാഗത്ത് കൃത്രിമ തടസ്സമുണ്ടാക്കിയാണ് തട്ടിപ്പുകാര് പണം കവരാന് ശ്രമിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

