കൊല്ലത്ത് എ.ടി.എം കവര്‍ച്ചാശ്രമം
text_fieldsകൊല്ലം: സംസ്ഥാനത്ത് വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിലാണ് മോഷണം ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. എ.ടി.എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ചൊവ്വാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍ എ.ടി.എം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളത്തെ ഇരുമ്പനത്തും തൃശൂരിലെ കൊരട്ടിയിലും ഒക്ടോബർ 12 ന് എം.ടി.എം കവർച്ച നടന്നിരുന്നു. കൂടാതെ കോട്ടയത്തെ വെമ്പള്ളിലും കളമശ്ശേരിയിലും എ.ടി.എം തകർത്ത് കവർച്ചക്ക് ശ്രമിച്ചിരുന്നു. എന്നാൽ ഇൗ സംഭവങ്ങളിൽ മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇൗ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
