എ.ടി.എം തകർത്ത് മോഷണശ്രമം: പ്രതി പിടിയിൽ
text_fieldsചാലക്കുടി: ചൗക്ക, മേലൂർ എന്നിവിടങ്ങളിൽ എ.ടി.എമ്മുകൾ തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂർ തരൂർ വാവുള്ളിപ്പുറം സ്വദേശി പുത്തൻകളം വീട്ടിൽ രഞ്ജിത് കുമാറാണ് (37) അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് കൊരട്ടി മുരിങ്ങൂർ ജങ്ഷനിലെ എ.ടി.എം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ചത്. പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടിെല്ലന്ന് കണ്ടെത്തി.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ ചാലക്കുടി ചൗക്കയിലെ മറ്റൊരു എ.ടി.എം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമം നടന്നത്. ബാങ്കിെൻറ സുരക്ഷാക്രമീകരണത്തിെൻറ ഭാഗമായി ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പൊലീസ് സ്റ്റേഷനിലും അപായമണി മുഴങ്ങി. സംഭവ സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ സൂചനകളൊന്നും ലഭിച്ചില്ല.
തുടർന്ന് തൃശൂർ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം ഒരേ ആളാണ് രണ്ടിടത്തും എ.ടി.എം തകർത്തതെന്ന് കണ്ടെത്തി. പ്രദേശത്തെ അമ്പതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് സ്ഥലങ്ങളിലും ഒരു വാഹനത്തിെൻറ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു.
ഈ വാഹനം സംബന്ധിച്ച അന്വേഷണമാണ് മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വാഹനയുടമ രഞ്ജിത് കുമാറിൽ എത്തിയത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ വാടക വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. എ.ടി.എം തകർക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ച വസ്ത്രങ്ങളും കാറിൽനിന്ന് ലഭിച്ചു. രഞ്ജിത് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.