കോഴിക്കോട് കക്കോടിയിൽ എ.ടി.എം കവർച്ചശ്രമം
text_fieldsകക്കോടി: കോഴിക്കോട്-ബാലുശ്ശേരി പാതയിൽ കക്കോടി കമ്യൂണിറ്റി ഹാളിന് സമീപത്തെ പള്ളിക്കരികിൽ എച്ച്.ഡി.എഫ്.സി എ.ടി.എം കൗണ്ടറിൽ കവർച്ചശ്രമം. ബുധനാഴ്ച പുലർെച്ചയാണ് സംഭവം. റോഡിൽനിന്ന് ജനശ്രദ്ധ പതിയാതിരിക്കാൻ എ.ടി.എമ്മിെൻറ മുൻവശത്ത് ഇരുഭാഗത്തും ടാർപോളിനും പ്ലാസ്റ്റിക് നെറ്റും ഉയരത്തിൽ കെട്ടിമറിച്ചാണ് മോഷണശ്രമം നടത്തിയത്. അറ്റകുറ്റപണികൾ നടക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പ്ലാസ്റ്റിക്കൊണ്ട് കെട്ടിമറച്ചത്. കൗണ്ടറിന് പുറത്ത് സ്ഥാപിച്ച കാമറയുടെ കേബിളുകൾ മുറിച്ചുമാറ്റി.
രാത്രി 10 മണിയോടെ അടക്കാറുള്ള എ.ടി.എം കൗണ്ടറിെൻറ ഷട്ടറിെൻറ പൂട്ട് ആക്സോബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. പണം നിക്ഷേപിക്കുന്ന ഭാഗത്തെ പൂട്ട് ആയുധമുപയോഗിച്ച് അടിച്ചുതകർക്കാൻ ശ്രമിച്ചിട്ടുണ്ട്. മെഷീെൻറ വാതിൽ തുറന്നെങ്കിലും ഉൾവശത്തെ നമ്പർ ലോക്ക് തകർക്കാൻ കഴിഞ്ഞില്ല. മൂന്നുപേർ ഒരുമിച്ച് നാല് രഹസ്യ അക്കങ്ങൾ ഉപയോഗിച്ചാലേ മെഷീെൻറ കാഷ് ട്രേ തുറക്കാനാകൂ.
കൗണ്ടറിനകത്ത് മൂന്നു കാമറകളുണ്ട്. ബാങ്കിെൻറ സാേങ്കതിക വിദഗ്ധരുടെ സഹായത്തോടെ വ്യാഴാഴ്ച കാമറയിലെ ചിത്രങ്ങൾ പരിശോധിക്കുമെന്ന് സ്ഥലം പരിശോധിച്ച ചേവായൂർ എസ്.െഎ ഇ.കെ. ഷിജു പറഞ്ഞു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ആക്സോേബ്ലഡിെൻറ കഷണങ്ങൾ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
