Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ എ.ടി.എം കവര്‍ച്ചാശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
തൃശൂർ എ.ടി.എം കവര്‍ച്ചാശ്രമം; പ്രതി പിടിയിൽ
cancel

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്.ബി.ഐ എ.ടി.എം തകര്‍ത്തയാളെ പൊലീസ് പിടികൂടി. ബിഹാർ സ്വദേശിയായ ശ്രാവൺ എന്ന യുവാവാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ മനസ്സിലാക്കിയ പൊലീസ് ചാവക്കാട് കള്ളുഷാപ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.17 വർഷമായി ചാവക്കാട് പല ജോലികൾ ചെയ്ത് കഴിയുകയാണ് ഇയാൾ.


എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല.രാവിലെ പണം പിന്‍വലിക്കാനെത്തിയ ആളാണ് എ.ടി.എം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് പുലര്‍ച്ചെയാണ് എ.ടി.എം കവര്‍ച്ച നടന്നത്.


കഴിഞ്ഞ കുറെ ദിവസമായി തകരാറിലായ എ.ടി.എമ്മിൽ തകരാർ പരിഹരിച്ചു ഇന്നലെയാണ് പണം നിറച്ചത്.ഈ മാസം 12ന് കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ത്ത് 10.8 ലക്ഷം രൂപ കവര്‍ന്നിരുന്നു.​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - atm robbery attempt chavakkad
Next Story