കളമശ്ശേരി: തിരക്കേറിയ കളമശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന പല എ.ടി.എം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാരില്ലാത്തതിനാൽ തെരുവിൽ കഴിയുന്നവരുടെ അന്തിയുറക്കം കൗണ്ടറിനകത്ത്.
പുലർച്ച പണം പിൻവലിക്കാൻ എത്തിയവരാണ് തെരുവിൽ കഴിയുന്ന ഒരാൾ കൗണ്ടറിൽ കിടക്കുന്നത് കാണാനിടയായത്.
കോവിഡ് കാലത്ത് ഇത്തരക്കാരെ പാർപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന സർക്കാർ നിർദേശം കളമശ്ശേരിയിൽ നടപ്പാക്കിയിട്ടില്ല. അതേപോലെ കൗണ്ടറുകളിൽ ഇടപാടുകൾക്ക് മുമ്പും ശേഷവും കൈ ശുചീകരിക്കാൻ സാനിറ്റൈസറും സൂക്ഷിച്ചിട്ടില്ല. ചിലയിടങ്ങളിൽ ആദ്യഘട്ടത്തിൽ വെച്ചിരുന്ന കാലിക്കുപ്പി കെട്ടിത്തൂക്കിയിരിക്കുന്നത് കാണാം.