കോഴിക്കോട്: അത്തോളി തോരായി കടവിനടുത്ത് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. തിരുമംഗലത്ത് മൂത്തോറെൻറ മൃതദേഹമാണ് കടവിനടുത്ത് വെച്ച് പുലര്‍ച്ചെ കിട്ടിയത്. അത്തോളി പൊലീസെത്തി നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച മീൻ പിടിക്കുന്നതിനിടെ മൂത്തോറൻ ഇടിമിന്നലേറ്റ് പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പുലർച്ചെ കടവിനോട് ചേർന്ന് മൃതദേഹം അടിയുകയായിരുന്നു.
ഭാര്യ: വിലാസിനി. മക്കൾ: ഷിബി, ഷിദീഷ്, ഷിജില. മരുമക്കൾ: ഷിജി ഷിദീഷ്, ബാബു, രൂപേഷ്. സഹോദരങ്ങൾ: രവി, ബാലൻ, കൃഷ്ണൻ, കല്യാണി, ലീല.