Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാനക്കെന്ത് വനം മന്ത്രി; ഷിബു ബേബി ജോണിന്റെ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന

text_fields
bookmark_border
അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി
കാട്ടാനക്കെന്ത് വനം മന്ത്രി; ഷിബു ബേബി ജോണിന്റെ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന
cancel

ചാലക്കുടി: അതിരപ്പിള്ളി ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലാണ് കാട്ടാനയെത്തിയത്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ചാർപ്പ ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിൽ പോകും വഴിയാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കാട്ടാന എത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽനിന്ന് തുരത്തി. വിഷയത്തിന് പ്രഥമപരിഗണന നൽകുമെന്നും കാര്യങ്ങൾ പഠിച്ച് ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീടിന് സമീപത്ത് ഇന്ന് പുലർച്ചെയും കാട്ടാനയിറങ്ങിയിരുന്നു. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

ഈ മാസം 30-ന് പുലർച്ചെ വൈശേരി സ്വദേശി മോഹനൻ കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ടത്. വീട്ടുപറമ്പിൽ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഉടൻ നാട്ടുകാർ മോഹനനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഒന്നിലധികം ആനകൾ ജനവാസമേഖലകളിൽ ഇറങ്ങിയതായാണ് വിവരം.

അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനംവകുപ്പിനാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നഷ്ടപരിഹാരം ലഭ്യമാക്കാൻ വനംവകുപ്പ് മുൻകൈ എടുക്കും. രേഖകൾ വനംവകുപ്പ് തയാറാക്കും. അതിരപ്പള്ളിയിൽ ഫെൻസിങ് മറികടന്നാണ് കാട്ടാനയെത്തിയത്. വന്യജീവി ആക്രമണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

അതിരപ്പള്ളി വൈശേരി സ്വദേശിയെയാണ് കാട്ടാന ആക്രമിച്ചത്. വീട്ടുപറമ്പിലെ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. മോഹനന് നേരെ പാഞ്ഞടുത്ത ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - What is the Forest Minister doing to the wild elephant? A wild elephant in front of Shibu Baby John's minister's vehicle
Next Story