Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളിയിലെ...

അതിരപ്പിള്ളിയിലെ നിർമാണം; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്​ പുഴ സംരക്ഷണ സമിതി

text_fields
bookmark_border
അതിരപ്പിള്ളിയിലെ നിർമാണം; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്​ പുഴ സംരക്ഷണ സമിതി
cancel

തൃശൂർ:  അതിരപ്പിള്ളി പദ്ധതി- നിർമാണം തുടങ്ങിയെന്ന വൈദ്യുതി ബോർഡി​​െൻറ വാദം നിയമസഭയെയും കേന്ദ്രസര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമാണെന്ന്​  ചാലക്കുടി പുഴ സംരക്ഷണ സമിതി. പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചിരിക്കെ അതിനു മുന്‍പ് നിർമാണം തുടങ്ങിയെന്നത്​ വ്യാജപ്രചാരണമാണ്​. പദ്ധതി നിർമാണത്തിനാവശ്യമായ നടപടികളൊന്നും സ്വീകരിക്കാതെ  വൈദ്യുതി വിതരണത്തിനുള്ള ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കണ്ണംകുഴിയില്‍ വൈദ്യുതി ബോര്‍ഡി​​െൻറ കൈവശമുള്ള ഭൂമിയില്‍ സ്ഥാപിക്കുക മാത്രമാണ്​ ചെയ്​തത്​. തറ പണിയാനുള്ള അസ്ഥിവാരം പോലുമെടുക്കുന്നതിനു മുമ്പ്​ മേല്‍ക്കൂര പണിതുവെന്നവകാശപ്പെടുന്നതു പോലെ അപഹാസ്യമാണിത്​. 

വൈദ്യുതിബോര്‍ഡ് കമ്പനിയായതോടെ ഉൽപാദനവ​ും വിതരണവും വ്യത്യസ്ത യൂണിറ്റുകളിലായതിനാൽ തന്നെ ഒരു നിർമാണ പദ്ധതിക്കായി വിതരണയൂണിറ്റി​​െൻറ കീഴില്‍ വരുന്ന പ്രവൃത്തി നടത്തിയിട്ട് ഫലമില്ലെന്നും സമിതി വാർത്താകുറിപ്പിൽ പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടില്ല. വനഭൂമി കൈമാറിക്കിട്ടുന്നതിനുള്ള ഒരു നടപടിയുമായില്ല. 2008 മുതല്‍ തന്നെ പദ്ധതിക്ക് സാങ്കേതിക-സാമ്പത്തിക അനുമതി ഇല്ല. വനാവകാശ നിയമപ്രകാരം ആദിവാസികളുടെ ഊരുകൂട്ടത്തി​​െൻറ അനുമതി പദ്ധതിക്കില്ല. പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്​. വാസ്​തവം ഇതായിരിക്കെ വൈദ്യുതി മന്ത്രിയും വകുപ്പു മേലധികാരികളും വ്യാജം പ്രചരിപ്പിക്കുകയാണെന്ന്​  ചാലക്കുടി പുഴ സംരക്ഷണസമിതി ഭാരവാഹികളായ എം. മോഹൻദാസും എസ്​.പി രവിയും വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

അതിശക്​തമായ ജനകീയ എതിർപ്പുകളെ അവഗണിച്ച്​ പദ്ധതി നടപ്പാക്കാനാവില്ലെന്ന്​ എല്ലാവർക്കും അറിയാവുന്നതാണ്​. പദ്ധതി നിർമാണം തുടങ്ങിയെന്ന വൈദ്യുതിബോര്‍ഡി​​െൻറ അവകാശവാദങ്ങള്‍ തള്ളിക്കളയുന്നതിനോടൊപ്പം നിലവില്‍ അപ്രസക്തമായ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണത്തിന് ആരാണ് അനുമതി നല്‍കിയത് എന്ന് പരിശോധിക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന്​ സമിതി ആവശ്യപ്പെട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionathirapally power project
News Summary - Athirapally power project Construction
Next Story