Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആതിരപ്പിള്ളി പദ്ധതി...

ആതിരപ്പിള്ളി പദ്ധതി ചർച്ച എന്നെന്നേക്കുമായി അവസാനിപ്പിക്കണം -ആൻറണി

text_fields
bookmark_border
ആതിരപ്പിള്ളി പദ്ധതി ചർച്ച എന്നെന്നേക്കുമായി അവസാനിപ്പിക്കണം -ആൻറണി
cancel

തിരുവനന്തപുരം: ആതിരപ്പിള്ളി പദ്​ധതി സംബന്​ധിച്ച ചർച്ച ഇനി എന്നെന്നേക്കുമായി  അവസാനിപ്പിക്കണമെന്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം എ.കെ ആൻറണി. ഇന്നത്തെ കേരളത്തിന്​ ഇത്തരം പദ്​ധതികൾ താങ്ങാൻ പറ്റില്ല. സമവായം ഉണ്ടായാൽ പദ്​ധതി നടപ്പാക്കാമെന്ന നിലയിൽ ചില​േപ്പാഴെല്ലാം ഉണ്ടാകുന്ന ചിന്തകൾ ഇനി വേണ്ടെന്നും ആൻറണി വ്യക്​തമാക്കി. മുൻകേന്ദ്രമന്ത്രി ജയറാം രമേശ്​  രചിച്ച ‘ഇന്ദിരാഗാന്​ധി: എ ലൈഫ്​ ഇൻ നേച്വർ’പുസ്​തകത്തി​​​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആതിരപ്പിള്ളി പദ്​ധതി ഇടതുമുന്നണിയുടെ തെ​െരഞ്ഞെടുപ്പ്​ പ്രകടന പത്രികയിൽ ഇല്ലെന്ന്​ യോഗത്തിൽ സംസാരിച്ച സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്​തമാക്കി. നിരവധി മണിക്കൂർ ചർച്ചചെയ്​തശേഷമാണ്​ ​പ്രകടനപത്രിക തയാറാക്കിയത്​. ആതിരപ്പിള്ളി​െയന്ന സ്​ഥലത്തെപ്പറ്റി അറിയാത്തവരല്ല പ്രകടനപത്രിക തയാറാക്കിയത്​. പരിസ്​ഥിതി വിഷയങ്ങളിൽ നിലപാടുകൾക്കാണ്​ പ്രാധാന്യം. കേവലം സെമിനാറലിലും ചർച്ചയിലുമായി അത്​ ഒതുങ്ങരുത്​. പരിസ്​ഥിതി രാഷ്​ട്രീയം മുതലാളി വിരുദ്​ധമാണ്​. മൂലധന താൽപര്യം സംരക്ഷിക്കാൻ പ്രകൃതി സമ്പത്തിനെ ദുരുപയോഗിക്കുന്നത്​ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്​. മൂന്നാർ പള്ളിവാസൽ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹൈകോടതി വിധി നിലവിലുണ്ടായിരുന്നിട്ടും 67 റിസോർട്ടുകൾ പണിതുയർത്തി. അതിനാലാണ്​ അവക്കെതിരെ ശക്​തമായ നടപടി ഇ​േപ്പാൾ ആരംഭിച്ചതെന്നും അദ്ദേഹം വ്യക്​തമാക്കി.

പ്രകൃതി സംരക്ഷണത്തിന്​ ഇന്ദിര സ്വീകരിച്ച ശക്​തമായ നടപടി ഇല്ലായിരുന്നുവെങ്കിൽ രാജ്യത്തി​​​െൻറ പകുതിപ്രദേശ​െമങ്കിലും മരുഭൂമി ആകുമായിരുന്നുവെന്ന്​ ആൻറണി പറഞ്ഞു.  രാജ്യത്തെ പകൃതി സംരക്ഷകരുടെ വഴികാട്ടിയാണ്​ ഇന്ദിര. കേരളത്തിന്​ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും കേരളം നിലനിൽക്കുന്നിടത്തോളംകാലം ഇന്ദിരയെ സ്​മരിക്കുന്നത്​ സൈലൻറ്​വാലി നിലനിർത്തുന്ന കാര്യത്തിൽ അവർ സ്വീകരിച്ച ശക്​തമായ നിലപാടി​െൻർ പേരിലായിരിക്കും​. ശക്​തമായ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അവർ ധൈര്യം കാട്ടിയിട്ടുണ്ട്​. അമേരിക്ക​ൻ പ്രസിഡൻറായിരുന്ന നിക്​സ​​​െൻറയും അവരുടെ ഏഴാം കപ്പൽപ്പടയുടെ വരവിനെയും അവഗണിച്ചാണ്​ ബംഗ്ലാദേശിനെ സഹായിക്കാൻ അവർ തീരുമാനിച്ചത്​.

ഗോവധം നിരോധനം നിയമം ആവശ്യ​െപ്പട്ട്​ പതിനായിരക്കണക്കിന്​ സന്യാസിമാർ പാർലമ​​െൻറ്​ വളഞ്ഞ്​ സമരം ചെയ്​തപ്പോൾ അവരുടെ ആവശ്യത്തിന്​ വഴങ്ങുന്നതിന്​ പകരം അതുസംബന്​ധിച്ച്​ പഠിക്കാൻ കമിറ്റിയെ ചുമതല​െപ്പടുത്തി പ്രശ്​നത്തിന്​ പരിഹാരം കണ്ടു. തുടർന്ന്​ വാജ്​പേയിയും അദ്വാനിയും ഉൾപ്പെടുന്ന മൊറാർജി സർക്കാർ രാജ്യത്ത്​ അധികാരത്തിൽ വന്നപ്പോൾ ഗോവധ നിരോധ​െത്തപ്പറ്റി പഠിക്കാൻ നിയോഗിച്ചിരുന്ന കമിറ്റിയെതന്നെ പിരിച്ചുവിടുകയായിരുന്നു. ബഹുസ്വരതയാണ്​ രാജ്യത്തി​​​െൻറ ശക്​തി. ഒരു ഭാഷയും സംസ്​കാരവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്​ രാജ്യത്തി​​​െൻറ ​െഎക്യം നഷ്​ടപ്പെടുത്തും. നാനാത്വം ഇല്ലാതായാൽ ഇന്ത്യ ഇല്ലാതാകും. മൃഗസംരക്ഷണം സംസ്​ഥാന വിഷയമാണ്​. ഉത്തരേന്ത്യയിലെ പല സംസ്​ഥാനങ്ങളും ഗോവധം നിരോധിച്ചിട്ടുണ്ട്​. എന്നാൽ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ അത്​ സാധ്യമല്ല. ഗോവധം പോലെയുള്ള കാര്യങ്ങളിൽ അതത്​ സംസ്​ഥാനങ്ങൾ തീരുമാനമെടുക്കുന്നതാണ്​ ഉചിതമന്നും ആൻറണി പറഞ്ഞു.

ആതിരപ്പിള്ളി പദ്​ധതി നടപ്പാക്കില്ലെന്ന പ്രഖ്യാപനമാണ്​ ഇന്ദിരക്ക്​ നൽകാവുന്ന ഏറ്റവും വലിയ ആദരവെന്ന്​ മറുപടി പ്രസംഗത്തിൽ ജയറാം രമേശ്​ ചൂണ്ടിക്കാട്ടി. അതി ശക്​തയായ രാഷ്​ട്രീയക്കാരി എന്നതിനേക്കാളും യഥാർഥ പ്രകൃതിസ്​നേഹിയായിരുന്നു ഇന്ദിര. ഒരേസമയം വികസനത്തി​​​െൻറയും പ്രകൃതിസംരക്ഷണത്തി​​​െൻറയും പാതയിലൂടെയാണ്​ അവർ നീങ്ങിയിരുന്നത്​. ​കേരളത്തിൽ സൈലൻറ്​ വാലി സംരക്ഷിക്കപ്പെടുന്നത്​ ഇന്ദിരാ ഗാന്​ധി പ്രധാനമന്ത്രി ആയിരുന്നതിനാൽ മാത്രമാണ്​. പ്രകൃതി സംരക്ഷണം ഒരു രാഷ്​ട്രീയ വിഷയമാ​െണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonyathirapally
News Summary - athirapally ak antony
Next Story