ആവേശം പകർന്ന് കട്ടപ്പനയിൽ അത്തച്ചമയ ഘോഷയാത്ര
text_fieldsകട്ടപ്പന: ഒാണത്തിെൻറ വരവറിയിച്ച് സമീക്ഷ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളെ കോർത്തിണക്കി കട്ടപ്പനയിൽ നടത്തിയ അത്തച്ചമയ ഘോഷയാത്ര ഹൈറേഞ്ചിന് ആവേശം പകർന്നു. സാംസ്കാരിക ഘോഷയാത്രയിൽ അണിനിരന്ന തൃശൂരിൽനിന്നെത്തിയ പുലികളി സംഘവും ഇരുചക്ര വാഹനങ്ങളിൽ എത്തിയ പ്രച്ഛന്നവേഷധാരികളും മാവേലികളും താളമേളങ്ങളോടെ റാലിയിൽ അണിചേർന്നപ്പോൾ കാണികളായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ആഹ്ലാദ നിമിഷങ്ങളായി. തെയ്യവും ഗരുഡൻപറവയും ഘോഷയാത്രക്ക് മാറ്റുകൂട്ടി.
ഇതോടനുബന്ധിച്ച് സെൻറ് ജോൺസ് നഴ്സിങ് കോളജിലെ കുട്ടികളുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ വനിത മാവേലിയും ശ്രദ്ധേയമായി. ഇടുക്കിക്കവലയിൽനിന്നാരംഭിച്ച ഘോഷയാത്ര കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്രക്ക് സമാപനംകുറിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സമീക്ഷ പ്രസിഡൻറ് ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, സിനിമ നടൻ ഷാജി ചെന്നൈ, സി.ആർ.പി.എഫ് ഡി.െഎ.ജി എം.ജെ. വിജയ്, ഫാ. ജോസ് ആൻറണി, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, മനോജ് എം. തോമസ്, ബിന്ദു സെബാസ്റ്റ്യൻ, ജോയി വെട്ടിക്കുഴി, സി.കെ. മോഹനൻ, വി.ആർ. സജി, ആർ. മണിക്കുട്ടൻ, കെ.പി. ഹസൻ, എം.കെ. തോമസ്, ടി.എസ്. ബേബി, പി.കെ. ഗോപി, മനോജ് മുരളി, പി.ആർ. രമേശ്, ബെന്നി കല്ലൂപുരയിടം, പി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് തെയ്യത്തിടമ്പ് ടീമിെൻറ നാടൻപാട്ടും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
