Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right107ാം വയസ്സില്‍ സാറ...

107ാം വയസ്സില്‍ സാറ ഉമ്മാള്‍ കമ്പ്യൂട്ടറിൽ വിദ്യാരംഭം കുറിച്ചു

text_fields
bookmark_border
107ാം വയസ്സില്‍ സാറ ഉമ്മാള്‍ കമ്പ്യൂട്ടറിൽ വിദ്യാരംഭം കുറിച്ചു
cancel
camera_alt

പ​ഴ​കു​ളം മേ​ട്ടും​പു​റം സ്വ​രാ​ജ് ഗ്ര​ന്ഥ​ശാ​ല​യി​ല്‍ 107കാ​രി സാ​റ ഉ​മ്മാ​ള്‍ ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​തയിൽ വി​ദ്യാ​രം​ഭം കു​റി​ക്കു​ന്നു

അ​ടൂ​ര്‍: പ​ഴ​കു​ളം മേ​ട്ടും​പു​റം സ്വ​രാ​ജ് ഗ്ര​ന്ഥ​ശാ​ല​യി​ല്‍ 107കാ​രി​യാ​യ സാ​റ ഉ​മ്മാ​ള്‍ ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത പ​ഠ​ന​ത്തി​ല്‍ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. സ്വ​രാ​ജ് ഗ്ര​ന്ഥ​ശാ​ല​യി​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ന​ട​ത്തി​യ എ​ഴു​ത്തി​നി​രു​ത്ത​ലി​ല്‍ പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍പി​ള്ള 96 വ​യ​സ്സി​ല്‍ സാ​റ ഉ​മ്മാ​ള്‍ക്ക് മ​ല​യാ​ളം ആ​ദ്യ​ക്ഷ​രം കു​റി​ച്ചി​രു​ന്നു.

തു​ട​ര്‍ന്ന് ഗ്ര​ന്ഥ​ശാ​ല​യു​ടെ സാ​ക്ഷ​ര​ത മി​ഷ​ന്‍ തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തി ഇം​ഗ്ലീ​ഷ് സാ​ക്ഷ​ര​ത നേ​ട​ണ​മെ​ന്ന് അ​വ​ര്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തോ​ട ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത​ക്ക് യു​വ ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ വി​നോ​ദ് മാ​മ്പു​ഴ​യാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​പ്പി​ച്ച​ത്.

അ​തി​വേ​ഗ കാ​ര്‍ട്ടൂ​ണി​സ്​​റ്റ്​ ജി​തേ​ഷ് ജി ​ഓ​ണ്‍ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ൻ​റ്​ എ​സ്. മീ​ര സാ​ഹി​ബ്, സെ​ക്ര​ട്ട​റി മു​ര​ളി കു​ട​ശ​നാ​ട്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഇ​സ്​​മ​യി​ല്‍, ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ​സ്. അ​ന്‍വ​ര്‍ഷ, ആ​ശാ​വ​ര്‍ക്ക​ര്‍ സ​ലീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidyarambhamSara Ummalcomputer education
News Summary - At the age of 107, Sarah Ummal began her computer education
Next Story