Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 വർഷത്തിനിടെ...

15 വർഷത്തിനിടെ സ്കൂളുകളിൽ കുറഞ്ഞത്​ 5.6 ലക്ഷം കുട്ടികൾ

text_fields
bookmark_border
15 വർഷത്തിനിടെ സ്കൂളുകളിൽ   കുറഞ്ഞത്​ 5.6 ലക്ഷം കുട്ടികൾ
cancel

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ അ​ഞ്ച​ര ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളു​ടെ കു​റ​വ്. സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ​എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ ഒ​ന്നു​ മു​ത​ൽ 10​ വ​രെ ക്ലാ​സു​ക​ളി​ൽ 2012ലു​ണ്ടാ​യി​രു​ന്ന​ത്​ 39,71,537 കു​ട്ടി​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ, 2026 -27ലെ ​ക​ണ​ക്ക്​ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ആ​കെ​യു​ള്ള​ത്​ 34,11,194 കു​ട്ടി​ക​ളാ​ണ്.​ 15 വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത്​ 5,60,343 പേ​ർ.

സം​സ്ഥാ​ന​ത്ത്​ ജ​ന​ന നി​ര​ക്കി​ലു​ള്ള കു​റ​വി​നെ കൂ​ടി സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ൻ കു​റ​വ്. ഓ​രോ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും അ​ര​ല​ക്ഷം മു​ത​ൽ ഒ​രു​ല​ക്ഷം വ​രെ​യാ​ണ് കു​റ​യു​ന്ന​ത്. 2016ലെ ​ക​ണ​ക്ക്​ പ്ര​കാ​രം ആ​കെ കു​ട്ടി​ക​ളു​ടെ എ​ണ്ണം 3,70,1577 ആ​യി കു​റ​ഞ്ഞി​രു​ന്നു. 10​ വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത്​ 2,90,383 കു​ട്ടി​ക​ളാ​ണ്. 2016ൽ ​സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്​ 11,26,243 കു​ട്ടി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2026ൽ 10,33,008 ​ആ​യി കു​റ​ഞ്ഞു. 93,235 കു​ട്ടി​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്.

എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 2016ൽ ​ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്​ 21,56,965 കു​ട്ടി​ക​ളാ​ണ്. 2026ൽ 19,97,613 ​ആ​യി. കു​റ​ഞ്ഞ​ത്​ 1,59,352 പേ​ർ. അ​ൺ​എ​യ്​​ഡ​ഡി​ൽ 2016ൽ 4,18,369 ​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന​ത്​ 2026ൽ 3,80,573 ​ആ​യി (കു​റ​വ്​ 37,796).

ജ​ന​ന നി​ര​ക്കി​ലെ കു​റ​വി​ന​പ്പു​റം സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ൾ​വി​ട്ട്​ കേ​ന്ദ്ര സി​ല​ബ​സി​ലെ സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്ര​വ​ണ​ത വ​ർ​ധി​ച്ച​തും കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ അ​ന്ത​രം വ​രാ​ൻ കാ​ര​ണ​മാ​യെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇ​ട​ക്കാ​ല​ത്ത്​ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​വോ നി​ല​വി​ലെ എ​ണ്ണം തു​ട​രു​ക​യോ ചെ​യ്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി എ​ണ്ണ​ത്തി​ൽ വീ​ണ്ടും കു​റ​വു​വ​ന്നു.

ബി​രു​ദ​പ്ര​വേ​ശ​നം ഉ​ൾ​പ്പെ​ടെ മ​ത്സ​ര​പ​രീ​ക്ഷാ​ധി​ഷ്ഠി​ത​മാ​യ​ത്​ സ​മീ​പ​കാ​ല​ത്ത്​ കേ​ന്ദ്ര​സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ്ര​ധാ​ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം മ​ത്സ​ര​പ​രീ​ക്ഷ​ക്ക​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കേ​ന്ദ്ര​സി​ല​ബ​സി​ലെ സ്കൂ​ളു​ക​ൾ പി​ന്തു​ട​രു​ന്ന എ​ൻ.​സി.​ഇ.​ആ​ർ.​ടി സി​ല​ബ​സാ​ണ്.

സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സ​യ​ൻ​സ്, കൊ​മേ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്​​ട്രീ​മു​ക​ളി​ലും ഹ്യു​മാ​നി​റ്റീ​സി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലും എ​ൻ.​സി.​ഇ.​ആ​ർ.​ടി സി​ല​ബ​സ് പു​സ്ത​ക​ങ്ങ​ൾ പി​ന്തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ബോ​ധ​ന, മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ളി​ൽ ഉ​ദാ​ര​സ​മീ​പ​ന​മാ​ണെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്ന​തും കേ​ന്ദ്ര​ബോ​ർ​ഡു​ക​ളി​ലു​ള്ള സ്കൂ​ളു​ക​​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു.

ഒ​ന്നാം ക്ലാ​സി​ൽ ആ​റു​ വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത്​ 93,228 പേ​ർ

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ആ​റു​ വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത്​ 93,228 കു​ട്ടി​ക​ൾ. 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ്​ സ​മീ​പ​കാ​ല​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്​-344086 പേ​ർ. ഇ​ത്​ 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ 250858 ആ​യി ഇ​ടി​ഞ്ഞു. ജ​ന​ന നി​ര​ക്കി​ലെ കു​റ​വി​ന​പ്പു​റം സം​സ്ഥാ​ന സി​ല​ബ​സി​ന്​ പു​റ​ത്ത്​ കേ​ന്ദ്ര​സി​ല​ബ​സി​ലു​ള്ള (സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ) സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ ചേ​ർ​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ച​തു​കൂ​ടി​യാ​ണ്​ ഒ​ന്നാം ക്ലാ​സി​ലെ പ്ര​വേ​ശ​ന​ക്കു​റ​വി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentseducation sectorkerala school
News Summary - At least 5.6 lakh students decreased in schools over the last 15 years
Next Story