അശ്വതി ജ്വാലയുടെ പരാതി: വനിതാ കമീഷൻ ഡയറക്ടർ നേരിട്ട് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നതിനെതിരെ അശ്വതി ജ്വാല വനിതാ കമീഷനിൽ നൽകിയ പരാതി സംബന്ധിച്ച് നേരിട്ട് അന്വേഷിക്കാൻ കമീഷൻ ഡയറക്ടർക്ക് നിർദേശം നൽകിയതായി ചെയർപേഴ്സൺ എം.സി. ജോസഫൈൻ അറിയിച്ചു.
സാധാരണയായി വനിതാ കമീഷന് ലഭിക്കുന്ന പരാതികളിന്മേൽ അതാത് ജില്ലാ പൊലീസ് മേധാവികളോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് പതിവ്. എന്നാൽ, പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേരിട്ട് അന്വേഷിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയർപേഴ്സൺ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അശ്വതി ജ്വാല വനിതാ കമീഷനിൽ പരാതി നൽകിയത്. അപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി കൈമാറിയിരുന്നു.
