Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച അശ്വതി അച്ചു സ്ഥിരം കുറ്റവാളി; ഹണിട്രാപ്പിൽ കുടുങ്ങിയത് പൊലീസുകാരുൾപ്പെടെ ഉന്നതർ

text_fields
bookmark_border
അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച അശ്വതി അച്ചു സ്ഥിരം കുറ്റവാളി; ഹണിട്രാപ്പിൽ കുടുങ്ങിയത് പൊലീസുകാരുൾപ്പെടെ ഉന്നതർ
cancel

കൊല്ലം: സ്ഥലം എഴുതി നൽകാത്തതിന്‍റെ പേരിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് മകൾ. കൊല്ലം ഇടമുളക്കൽ സ്വദേശിയായ രാധാമണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മകൾ അശ്വതി അച്ചുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭത്തിനു ശേഷം ഒളിവിൽ പോയ ഇവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും എത്രയും പെട്ടെന്നു തന്നെ പ്രതിയെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അമ്മക്കെതിരെയുള്ള ആക്രമം മാത്രമല്ല, ഹണിട്രാപ്പുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അശ്വതി അച്ചു.

സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി നടത്തിയ തട്ടിപ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ നിരവധി പ്രമുഖർ കുടുങ്ങിയിട്ടുണ്ട്. മറ്റു പെൺകുട്ടികളുടെ ഫോട്ടോകൾ ഉപയോഗിച്ചാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നത്. അശ്വതി അച്ചുവിന്‍റെ കെണിയിൽ വീണ പലർക്കും പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് കാരണം പുറത്തുപറഞ്ഞില്ല. വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്ന 68കാരന്‍റെ പരാതിയെ തുടർന്നാണ് അശ്വതി അച്ചുവിനെതിരെ പൊലീസ് കേസെടുത്തത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇവർ സ്വത്തിന്‍റെ പേരിൽ അമ്മയെ ഉപദ്രവിക്കുന്നത് സ്ഥിരമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aswathi Achu poured boiling water on her mothe
Next Story