ഗര്‍ഭിണികള്‍ക്ക് ചികിത്സ വീട്ടിലെത്തിച്ച് നല്‍കാന്‍ ഞങ്ങള്‍ തയാറാണ്...
text_fieldsസങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെ ലോകം കടന്ന് പോകുമ്പോള്‍ അതിന്‍റെ ദുരിതം കൂടുതലായി അനുഭവിക്കുന്നവരില്‍ പ്രധാനപ്പെട്ടവരാണ് ഗര്‍ഭിണികള്‍. ഗര്‍ഭകാലയളവില്‍ ശാരീരിക അസ്വസ്ഥതകളും മാനസികമായ സംഘര്‍ഷങ്ങളും സ്വാഭാവികമാണ്. അത്തരം ഒരു സാഹചര്യത്തില്‍ കോവിഡ് മൂലമുള്ള ആശങ്കകളും ആവശ്യമായ സമയത്ത് ചികിത്സ ലഭ്യമാകാതെ വരുന്നതുമൊക്കെ കൂടുതലായ ബുദ്ധിമുട്ടുകളിലേക്കാണ് ഗര്‍ഭിണികളെ നയിക്കുക. നിലവിലെ സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് തന്നെ അതീവ ഗൗരവതരമായ രീതിയില്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ആശുപത്രികളിലെത്തി ചികിത്സ നേടുന്നതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് കൂടുതലായി പറയേണ്ടതില്ലല്ലോ. ഇത്തരം ഒരു സാഹചര്യത്തില്‍ ഫലപ്രദമായി നമുക്ക് എങ്ങിനെ ഇടപെടാനാകും എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ട്.
ആസ്റ്റര്‍ മോം @ ഹോം
ഈ അവസ്ഥയെ ഫലപ്രദമായി അതിജീവിക്കാനുള്ള ഏക മാര്‍ഗ്ഗം ഗര്‍ഭിണികള്‍ക്കാവശ്യമായ ചികിത്സകള്‍ സ്ത്രീരോഗ ചികിത്സയില്‍ പ്രാഗത്ഭ്യം നേടിയവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ച് നല്‍കുക എന്നതാണ്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഞങ്ങളുടെ ടീം ഈ സേവനത്തിന് സന്നദ്ധരാണ് എന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന് നമ്മളെ കൊണ്ടാകുന്ന വിധം തിരികെ സഹായം നല്‍കുക എന്നത് ഓരോ ഡോക്ടറുടേയും ഉത്തരവാദിത്തം തന്നെയാണ്.
ആസ്റ്റര്‍ മോം അറ്റ് ഹോം എന്നാണ് ഞങ്ങള്‍ ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. നിലവില്‍ വിജയകരമായി മുന്നേറുന്ന ആസ്റ്റര്‍ അറ്റ് ഹോം പദ്ധതിയുടെ ഭാഗമായാണ് ഈ സേവനവും ലക്ഷ്യത്തിലെത്തിക്കുന്നത്. ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ പ്രസവത്തിന് തൊട്ട് മുന്‍പിലുള്ളവര്‍ക്ക് വരെയുള്ള ചികിത്സകള്‍ ഫലപ്രദമായി വീട്ടിലെത്തിച്ച് നല്‍കുവാന്‍ സാധിക്കും. ഡോക്ടറുടെ സേവനം മാത്രമല്ല, ആവശ്യമായ പരിശോധനകള്‍ (സ്‌കാനിംഗ് ഒഴികെ), ലബോറട്ടറി സേവനങ്ങള്‍, മരുന്നുകള്‍, കുഞ്ഞിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ മുതലായവയെല്ലാം ഗൈനക്കോളജിസ്റ്റ് @ ഹോം പദ്ധതിയിലൂടെ വീട്ടിലെത്തിച്ച് നല്‍കുവാന്‍ സാധിക്കും.
ആസ്റ്റര്‍ നര്‍ച്ചര്‍ പദ്ധതി
ഞങ്ങളുടെ ആശയങ്ങളില്‍ നൂതനമായ മറ്റൊന്നാണ് ആസ്റ്റര്‍ നര്‍ച്ചര്‍ പദ്ധതി. ചികിത്സയ്ക്കും പരിശോധനകള്‍ക്കും മരുന്നിനും പുറമെ ഗര്‍ഭിണികള്‍ക്കാവശ്യമായ മാനസിക-ശാരീരിക ഉന്നമനത്തിനായുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓണ്‍ ലൈനായാണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ യോഗ പരിശീലനം, ഡയറ്റ് നിര്‍ദ്ദേശങ്ങള്‍, വ്യായാമ മുറകള്‍, നിയോനറ്റോളജി ക്ലാസ്സുകള്‍, ഗൈനക്കോളജി ക്ലാസ്സുകള്‍, മ്യൂസിക് തെറാപ്പി, കുക്കിംഗ് ക്ലാസ്സ് മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഒബ്സ്റ്റട്രിക്സ് എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (ഒ.ഇ.ആര്‍.ടി)
നിലവിലെ സാഹചര്യങ്ങളില്‍ അടിയന്തരമായ ചികിത്സ ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് പ്രത്യേകം പരിഗണന ആവശ്യമാണ്. വാഹനങ്ങള്‍ ലഭ്യമല്ലാതെ വരിക, കൂടെ വരാന്‍ ആളുകളെ ലഭിക്കാതെ വരിക തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധികള്‍ക്ക് കാരണമാകും. ഇത്തരം സാഹചര്യത്തില്‍ മൊബൈല്‍ ഐ സി യു ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ എമര്‍ജന്‍സി വിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം നിയോനാറ്റല്‍ വിഭാഗം അനസ്‌തേഷ്യ വിഭാഗം മുതലായവരുടെ സഹകരണത്തോടെ ഒരു ഒബ്സ്റ്റട്രിക്സ് എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് (ഒ. ഇ. ആര്‍. ടി) കൂടി രൂപം നല്‍കിയിട്ടുണ്ട്. ഇവര്‍ അടിയന്തര ഘട്ടങ്ങളില്‍ വീടുകളിലെത്തി ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യമാണെങ്കില്‍ അതിനനുസൃതമായ സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യും. മെഡിക്കല്‍ രംഗത്ത് വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരായതിനാല്‍ മറ്റുള്ളവര്‍ നിര്‍വ്വഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷയും ഉറപ്പ് വരുത്താന്‍ സാധിക്കും.
മേല്‍ വിവരിച്ചിരിക്കുന്നത് ഈ കൊറോണ കാലത്ത് ഞങ്ങള്‍ ഗൈനക്കോളജിസ്റ്റുകള്‍ക്ക് ഇടപെട്ട് ചെയ്യുവാന്‍ സാധിക്കുന്ന ഫലപ്രദമായ ഇടപെടലുകളാണ്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കൂടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഗൈനക്കോളജിസ്റ്റുകളുടേയും അനുബന്ധമായ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും മാനേജ്മെന്റിന്റെയും നിര്‍ലോഭമായ പിന്തുണയാണ് ഞങ്ങളുടെ ശക്തി. ഈ അവസരത്തെ ഫലപ്രദമായി വിനോയിഗിക്കുന്നതോടൊപ്പം ഈ കൊറോണകാലത്തെ ഞങ്ങളുടെ ഇടപെടലുകളെ പിന്‍തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഡോ. റഷീദ് ബീഗം
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
ഗൈനക്കോളജി വിഭാഗം
ആസ്റ്റര്‍ മിംസ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
