അസി.പ്രോട്ടോകോൾ ഓഫിസർ െഎ ഫോൺ തിരികെ നൽകി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അസി. പ്രോട്ടോകോൾ ഓഫിസർ എം.പി. രാജീവൻ തനിക്ക് യു.എ.ഇ കോൺസുലേറ്റിലെ നറുക്കെടുപ്പിൽ ലഭിച്ച ഐഫോൺ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കൈമാറി.
ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമീഷനുപുറെമ അഞ്ച് ഐഫോണുകളും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ചോദിച്ചുവാങ്ങിയതായി യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈകോടതിയിൽ അറിയിച്ചിരുന്നു.
ഇതിലൊരെണ്ണം ലഭിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കാണെന്ന ആരോപണം ഭരണപക്ഷം ഉന്നയിച്ചു. എന്നാൽ, കോൺസുലേറ്റിലെ പരിപാടിയിൽ പങ്കെടുത്തെന്നും ഐഫോൺ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് ഫോണ് ലഭിച്ച രാജീവൻ ഉൾപ്പെടെയുള്ളവരുടെ പേര് പുറത്തുവിടുകയായിരുന്നു.
ഇതിനെത്തുടർന്നാണ് തനിക്ക് ലഭിച്ച ഐഫോൺ രണ്ടാഴ്ചമുമ്പ് രാജീവൻ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്.