Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസിസ്റ്റന്‍റ് പ്രഫ. നിയമനം: എം.ജി സർവകലാശാല സുപ്രീംകോടതിയിൽ

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈകോടതി ഉത്തരവ് ചോദ്യംചെയ്ത് എം.ജി സർവകലാശാല സുപ്രീംകോടതിയിൽ. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലെ കോടതി ഇടപെടൽ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.ജി സർവകലാശാല സുപ്രീംകോടതിയെ സമീപിച്ചത്.

അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ച് എം.ജി സർവകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കിയിരുന്നു. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഹിന്ദി അസിസ്റ്റന്‍റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈകോടതി നടപടി.

നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാർക്ക് ആയിരുന്നു നൽകിയിരുന്നത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എം.ജി സർവകലാശാല പുറത്തിറക്കിയിരുന്നത്. ഇത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assistant Prof. Appointment: MG University to Supreme Court
Next Story