Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ തുടങ്ങി;...

നിയമസഭ തുടങ്ങി; യു.ഡി.എഫ്​ എം.എൽ.എമാരുടെ സത്യഗ്രഹം തുടരുന്നു

text_fields
bookmark_border
നിയമസഭ തുടങ്ങി; യു.ഡി.എഫ്​ എം.എൽ.എമാരുടെ സത്യഗ്രഹം തുടരുന്നു
cancel

തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ മൂന്ന്​ യു.ഡി.എഫ്​​ എം.എൽ.എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിനവും തുടരുന്നതിനിടെ സഭാ നടപടികൾ ആരംഭിച്ചു. ചോദ്യോത്തരവേള തുടങ്ങിയ ഉടൻ എം.എൽ.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സ്​പീക്കറോട്​ ആവശ്യ​െപ്പട്ടു. എന്നാൽ ഇന്നലെ തന്നെ അതിന്​ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന്​ സ്​പീക്കർ മറുപടി നൽകി.

എന്തായാലും സഭാ നടപടികൾ തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കില്ലെന്ന്​ ചെന്നിത്തല അറിയിച്ചു. ചോദ്യോത്തര വേള തുടരുകയാണ്​. സഭാ സമ്മേളനം തുടങ്ങിയ ശേഷം ശബരിമല വിഷയം ഉന്നയിച്ച്​ പലതവണ പ്രതിപക്ഷം സഭ സ്​തംഭിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജലീലി​​​െൻറ ബന്ധുനിയമന വിവാദമുയർത്തി സഭ ബഹിഷ്​കരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsmalayalam news
News Summary - Assembly Started - Kerala news
Next Story