Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭാ സമ്മേളനം 25 മുതല്‍

text_fields
bookmark_border
കുസാറ്റ് ദുരന്തം; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം
നിയമസഭാ സമ്മേളനം 25 മുതല്‍
cancel

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊച്ചിന്‍ യൂനിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷം; ഗവര്‍ണറും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

കൊല്ലം -കെ. ബി. ഗണേഷ്‌ കുമാർ, പത്തനംതിട്ട -വീണ ജോർജ്, ആലപ്പുഴ- പി. പ്രസാദ്, കോട്ടയം -വി.എൻ. വാസവൻ, ഇടുക്കി - റോഷി അഗസ്റ്റിൻ, എറണാകുളം -കെ. രാജൻ, തൃശ്ശൂർ -കെ. രാധാകൃഷ്‌ണൻ, പാലക്കാട് -കെ. കൃഷ്‌ണൻകുട്ടി, മലപ്പുറം -ജി. ആർ. അനിൽ, കോഴിക്കോട് -പി. എ. മുഹമ്മദ് റിയാസ്, വയനാട് -എ. കെ. ശശീന്ദ്രൻ, കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി, കാസര്‍കോട് - വി. അബ്‌ദുറഹ്മാൻ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly session from 25
Next Story