Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി തോമസിന്...

പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ

text_fields
bookmark_border
PT Thomas
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച തൃ​ക്കാ​ക്ക​ര എം​എ​ൽ​എ പി.​ടി. തോ​മ​സി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നി​യ​മ​സ​ഭ. സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷും മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​നു​ശോ​ച​നം അ​റി​യി​ച്ചു.

പി.‌​ടി. തോ​മ​സി​ന്‍റെ വി​യോ​ഗം സ​ഭ​യു​ടെ പൊ​തു​വി​ലു​ള്ള ന​ഷ്ട​മാ​ണ്. ത​ന​താ​യ നി​ല​പാ​ടു​ള്ള​യാ​ളാ​യി​രു​ന്നു പി.​ടി. ചിലപ്പോഴെങ്കിലും അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അദ്ദേഹത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് അദ്ദേഹത്തെ ശ്രദ്ധേയനാക്കി​. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നോക്കാതെ എടുക്കുന്ന നിലപാടുകളാണ് സ്വന്തം പാര്‍ട്ടിയില്‍ പോലും പി.ടി.തോമസിനെ വേറിട്ട് നിര്‍ത്തിയിരുന്നത്. സംസ്‌കാരചടങ്ങുകള്‍ മതനിരപേക്ഷമാകണം എന്ന പി.ടി.തോമസിന്റെ തീരുമാനം മാതൃകാപരമായിരുന്നുവെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രി​യ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന​യാ​ളാ​ണ് പി.​ടി തോ​മ​സെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്മ​രി​ച്ചു. ഏത് നിയോഗം ഏറ്റെടുക്കുമ്പോഴും പൂര്‍ണമായ പ്രതിബദ്ധത കാണിച്ചു. ഉറച്ച നിലപാടുകള്‍ വിവാദമായപ്പോഴും അതിലൊന്നും വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ട് പോയെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ഭൂമിയില്‍ ജീവിച്ച് കൊതി തീരാതെയാണ് പി.ടി.തോമസ് നമ്മളില്‍ നിന്ന് വേര്‍പെട്ട് പോയത്. അവിശ്വസനീയമായ വേര്‍പാട് യുഡിഎഫിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT Thomas
News Summary - Assembly pays homage to PT Thomas
Next Story