കെവിൻേറത് ദുരഭിമാനക്കൊല: കുറ്റക്കാർക്കെതിരെ നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിയസഭാ നടപടികൾ ആരംഭിച്ച ഒന്നാം ദിനം തെന്ന ദുരഭിമാനക്കൊലയിൽ നിയമസഭയിൽ ബഹളം. ആഭ്യന്തര വകുപ്പിെൻറ പരാജയം ചൂണ്ടിക്കാട്ടി ദുരഭിമാനെക്കാലയിൽ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയതോടെയാണ് ബഹളം ആരംഭിച്ചത്. പൊലീസിെൻറത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് മുൻ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പൊലിസ് നോക്കിനൽക്കെ പെൺകുട്ടിെയ പിതാവ് മർദിച്ചിട്ടും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.
പൊലീസ് പിന്തുണയോട് കൂടിയുള്ള ദുരഭിമാന കൊലപാതകമാണ് കെവിെൻറതെന്നും പ്രതിപക്ഷം ആരോപിച്ചു. 10 െപാലീസ് സ്റ്റേഷനുകൾ പിന്നിട്ടാണ് കെവിനെ കൊണ്ടുപോയത്. എന്നിട്ടും പൊലീസിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കെവിനെ അന്വേഷിക്കാൻ പൊലീസ് സഹായം തേടിയെത്തിയ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പൊലീസുകാർ ഉപദേശിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു.
എന്നാൽ സമയം അതിക്രമിച്ചുവെന്നും തിരുവഞ്ചൂരിെൻറ പ്രസംഗം ഉടൻ അവസാനിപ്പിക്കണമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടേതാടെയാണ് ബഹളം ആരംഭിച്ചത്. സ്പീക്കർ ആരുെട പക്ഷത്താണെന്ന് തിരുവഞ്ചൂർ േചാദിച്ചു. കെവിനെറ തിരോധാനത്തെ തുടർന്ന് നീനുവും പിതാവും 24 മണിക്കൂറോളം കാത്തു നിന്നപ്പോൾ ഇൗ സമയത്തെ കുറിച്ച് പൊലീസിന് ബോധമുണ്ടായിരുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഇതോടെ പ്രതിപക്ഷ -ഭരണ പക്ഷ കക്ഷികൾ ബഹളം തുടങ്ങി.
ബഹളത്തിനൊടുവിൽ കെവിെൻറ കൊലപാതകത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ല. വിജയ് സാഖറെയെ അന്വേഷണ തലവനായി നിയമിച്ചതു തന്നെ കേസ് അട്ടി മറിക്കാനാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കെവിെൻറ വീട്ടിൽ ചെന്നപ്പോഴെല്ലാം അവിടെ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നു. കൊലയാളി സംഘത്തിൽ രണ്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകർ ഉണ്ടായിരുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം, നീനുവിെൻറ മാതാപിതാക്കളായ ചാക്കോയും രഹ്നയും കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേസിൽ രാഷ്ട്രീയം കാണേെണ്ടന്നും കുറ്റക്കാർക്കെതിെര നടപടി എടുക്കമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കെവിൻ കേസ് കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. അതൊരു ദുരഭിമാനെക്കാല തന്നെയാണ്. തട്ടിക്കൊണ്ടുപോയി കൊലെപ്പടുത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 14 പ്രതികൾ കസ്റ്റഡിയലും റിമാൻഡിലുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരളമൊന്നാകെ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചു. കെവിൻ വധത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്നാവശ്യെപ്പട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷാവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് അംങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
നേരത്തെ, ചോദ്യോത്തരവേളയിൽ ആർ.എസ്.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. വാട്ട്സാപ്പ് ഹർത്താലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സമരത്തിന് ആഹ്വാനം ചെയ്തത് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് വ്യക്മായിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ നിയമപരമായി എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുെമന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെടാൻ സംസ്ഥാന സർക്കാറിന് ചില പരിമിതികളുെണ്ടന്നും കേന്ദ്ര സർക്കാറാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലുണ്ടായ ഹർത്താലടക്കമുള്ള കാര്യങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആർ.എസ്.എസിെൻറ ആയുധ പരിശീലനത്തെയും മന്ത്രി വിമർശിച്ചു. ആർ.എസ്.എസ് നടത്തുന്നത് കായിക വ്യായാമം മാത്രമാണെങ്കിൽ അത് തുടരുന്നതിൽ പ്രശ്നമില്ല. എന്നാൽ അതിെൻറ മറവിൽ ആയുധ പരിശീലനം നടത്തുന്നത് തടയുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നുെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി കൊലപാതകവും കോട്ടയത്തെ കെവിെൻറ മരണവും ഉന്നയിച്ച് സർക്കാറിനെതിരെ ആഞ്ഞടിക്കാനിരുന്ന പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കാൻ ചെങ്ങന്നൂർ വിജയത്തിളക്കവുമായാണ് ഭരണപക്ഷമെത്തിയത്. ചെങ്ങന്നൂരിൽ വിജയിച്ച സജി ചെറിയാെൻറ സത്യപ്രതിജ്ഞ രാവിലെ നടന്നു. ജൂൺ 21 വരെ 12 ദിവസമാണ് സഭ ചേരുക. ഇക്കുറി മാർച്ചിൽ തന്നെ ബജറ്റ് സമ്പൂർണമായി പാസാക്കിയ സാഹചര്യത്തിലാണ് നിയമനിർമാണത്തിന് പ്രത്യേകമായി ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
