മാധ്യമത്തിനും മീഡിയാവണിനും നിയമസഭാ മാധ്യമ അവാർഡ്
text_fieldsതിരുവനന്തപുരം: നിയമസഭ ഏർപ്പെടുത്തിയ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡിന് ‘മാധ്യമം’ സബ് എഡിറ്റർ ഷെബിന്‍ മെഹബൂബ് അർഹനായി. ദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണിലെ പി. ഉല്ലാസനും (ഉല്ലാസ് മാവിലായി) അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. ‘മാധ്യമം’ ആഴ്ചപതിപ്പിൽ 2017 നവംബർ 27ന് പ്രസിദ്ധീകരിച്ച ‘കടൽപാടിയ പാട്ടുകൾ’ എന്ന റിപ്പോർട്ടാണ് ഷെബിനെ അവാർഡിന് അർഹനാക്കിയത്. മലയാള ഭാഷയുടെയും സംസ്കാരത്തിെൻറയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമ സൃഷ്ടികള്‍ക്കായി നല്‍കുന്നതാണ് ശങ്കരനാരായണൻ തമ്പി അവാർഡ്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
2017 നവംബർ 26ന് സംപ്രേഷണം ചെയ്ത ‘അധ്യാത്മിക രാഷ്ട്രീയം-കാവുകളെ ക്ഷേത്രങ്ങളാക്കുേമ്പാൾ’ എന്ന റിപ്പോർട്ടാണ് ഉല്ലാസനെ അവാർഡിന് അർഹനാക്കിയത്. മികച്ച റിപ്പോര്‍ട്ടിങ്ങിന് നല്‍കുന്ന ജി. കാര്‍ത്തികേയന്‍ അവാര്‍ഡും മീഡിയവണിനാണ്. 2017 ഡിസംബർ 24ന് രാത്രി സംപ്രേഷണം ചെയ്ത ‘ഒാർഡർ,ഒാർഡൻ നിയമസഭ@60’ എന്ന റിപ്പോർട്ട് തയാറാക്കിയ കെ. സജീഷിനാണ് അവാർഡ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മലയാളം വാരികയിലെ പി.എസ്. റംഷാദും ഇൗ വിഭാഗത്തിൽ അവാർഡ് നേടി.
അന്വേഷണാത്മക വിഭാഗത്തിൽ ഏര്‍പ്പെടുത്തിയ ഇ.കെ. നായനാര്‍ അവാര്‍ഡിന് അച്ചടി മാധ്യമ വിഭാഗത്തില്‍ ‘കേരള കൗമുദി’യിലെ വി.എസ്. രാജേഷും ദൃശ്യമാധ്യമ വിഭാഗത്തില്‍ ‘ഏഷ്യാനെറ്റ് ന്യൂസി’ലെ പി. ആര്‍. പ്രവീണയും തെരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകൾ.
ഡോ. ജെ. പ്രഭാഷ് ചെയര്‍മാനും ആര്‍.എസ്. ബാബു, ഡോ. പി.കെ. രാജശേഖരൻ, കെ.പി. ജയദീപ്, ഡോ. ജെ. ദേവിക, വി.കെ. ബാബുപ്രകാശ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആറ് അവാര്‍ഡുകള്‍ക്കുമായി 79 എന്‍ട്രികള്‍ ലഭിച്ചതായി സ്പീക്കര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള നിയമസഭ പാര്‍ലമെൻററി പഠന പരിശീലനകേന്ദ്രം നടത്തുന്ന ‘പാര്‍ലമെൻററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍’ 2018ലെ സര്‍ട്ടിഫിക്കറ്റ് കോഴിസ് പരീക്ഷഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ശ്രീജിത്ത് എം. നായര്‍ 86 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. കാഞ്ഞിരപ്പള്ളി സ്വദേശി നെല്‍സണ്‍ ജെ എളുക്കുന്നേല്‍ രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എസ്.എല്‍. അനുജ ഗ്ലോറിസ് മൂന്നാം റാങ്കും നേടി. മറ്റ് പരീക്ഷഫലങ്ങള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷ എഴുതിയവരില്‍ 82.07 ശതമാനം പേര്‍ വിജയിച്ചു. ഇവരില്‍ 55.6 ശതമാനം പേര്‍ക്ക് ഫസ്റ്റ് ക്ലാസും 21.69 ശതമാനം പേര്‍ക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
