നിയമസഭ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ ആകെ 109 സ്ഥാനാർഥികൾ, 204 പത്രികകൾ ലഭിച്ചു
text_fieldsകുന്നംകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.ടി അജയ് മോഹൻ പത്രിക സമർപ്പിക്കുന്നു
തൃശൂർ: തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലാകെ മത്സരരംഗത്തുള്ളത് 109 സ്ഥാനാർഥികൾ. 13 മണ്ഡലങ്ങളിൽ നിന്നായി ആകെ 204 പത്രികകളാണ് വരണാധികാരികൾക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. മണലൂർ, തൃശൂർ, നിയോജക മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ-12 പേർ വീതം. ഏറ്റവും കുറവ് നാട്ടികയിലാണ് -അഞ്ച് പേർ.
തൃശൂർ -ആകെ 12 സ്ഥാനാർഥികൾ, 20 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
ആലങ്കോട് ലീലാകൃഷ്ണൻ (സി.പി.ഐ), പത്മജ വേണുഗോപാൽ (ബി.ജെ.പി), സുമേഷ് (സി.പി.ഐ), പൂർണിമ (ബി.ജെ.പി), സി.ജി. റാണി (എ.എ.പി), അർഷാദ് അസീസ് (സി.പി.ഐ.എം.എൽ), അജിത് കുമാർ (ഇന്ത്യൻ ഗാന്ധിയൻ പാർട്ടി), ജോഷി (സ്വത.), രാജൻ (സ്വത.)
മണലൂർ -ആകെ 12 സ്ഥാനാർഥികൾ, 21 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
സി. രവീന്ദ്രനാഥ് (2 സെറ്റ്), കെ.കെ. അനീഷ് കുമാർ (ബി.ജെ.പി -1) ഹരിദാസൻ (സി.പി.ഐ-1), ജിലീഷ് (എസ്.ഡി.പി.ഐ-2), സബീഷ് (ബി.ജെ.പി ഡമ്മി -1), ചന്ദ്രൻ, സുജിത്ത്, കെ. രവീന്ദ്രനാഥ്, പ്രതാപൻ, ശിവപ്രസാദ് ഗാന്ധി (സ്വത. -ഓരോന്ന് വീതം)
ഗുരുവായൂർ -ഒമ്പത് സ്ഥാനാർഥികൾ, 19 പത്രിക
ഇന്നലെ എട്ട് സ്ഥാനാർഥികൾ 12 പത്രിക സമർപ്പിച്ചു. ഹാരിസ് ബാബു (സി.പി.എം ഡമ്മി -3), ബി. ഗോപാലകൃഷ്ണൻ (ബി.ജെ.പി -2), ബിജു (ബി.ജെ.പി ഡമ്മി -1), അബ്ദുൽ നാസർ (എസ്.ഡി.പി.ഐ -2), ഉണ്ണികൃഷ്ണൻ (എസ്.യു.സി.ഐ -1), സി.എച്ച്. അബ്ദുൽ റഷീദ് (ഐ.യു.എം.എൽ -1), ബഷീർ ആർ.പി (ഐ.യു.എം.എൽ ഡമ്മി -1), എൻ.കെ. അക്ബർ (സി.പി.എം- 1)
ഇരിങ്ങാലക്കുട -ഒമ്പത് സ്ഥാനാർഥികൾ, ആകെ 10 പത്രിക
അഡ്വ. തോമസ് ഉണ്ണിയാടൻ -യു.ഡി.എഫ് (മൂന്ന് സെറ്റ്), ഡോ. ഷാജു കാവുങ്ങൽ-ആം ആദ്മി പാർട്ടി (ഒരു സെറ്റ്), ഉല്ലാസ് കളക്കാട്ട് -എൽ.ഡി.എഫ് (രണ്ട് സെറ്റ്), ഡോ. അനിഷ്, അയപ്പൻ മനക്കൽ സ്വതന്ത്രൻ (ഓരോ സെറ്റ്)
കയ്പമംഗലം -എട്ട് മത്സരാർഥികൾ, 15 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
കെ.കെ. വത്സരാജ് -സി.പി.ഐ (1 സെറ്റ്), ഇ.ആർ. ജയൻ -എ.എ.പി (1 സെറ്റ്), മുഹമ്മദ് റിയാസ്-എസ്.ഡി.പി.ഐ (1 സെറ്റ്), അതുല്യഘോഷ്-ബി.ഡി.ജെ.എസ് (1 സെറ്റ് ), എം.എം, മനോജ്-സി.പി.ഐ (എം എൽ) (1 സെറ്റ്), സുനിൽ പി. സ്വതന്ത്രൻ (1 സെറ്റ്), രഘുനാഥൻ (സി.പി.ഐ ഡമ്മി സ്ഥാനാർഥി (1 സെറ്റ്)
വടക്കാഞ്ചേരി -ആകെ ഏഴ് സ്ഥാനാർഥികൾ, 15 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
സേവ്യർ ചിറ്റിലപ്പിള്ളി-സി.പി.എം (രണ്ട് സെറ്റ്), എം.എസ്. ജിതിൻ-എ.എ.പി (1 സെറ്റ്), പി.കെ. സുബ്രഹമണ്യൻ (1 സെറ്റ്)
ഒല്ലൂർ -ആകെ എട്ട് സ്ഥാനാർഥികൾ, 14 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
ബിജോയ്-ബി.ജെ.പി (മൂന്ന് സെറ്റ്), അശ്വിൻ രാജഗോപാൽ-ബി.ജെ.പി (ഒരു സെറ്റ്), വി.പി. പ്രിൻസൺ (എ.എ.പി)
നാട്ടിക -ആകെ അഞ്ച് സ്ഥാനാർഥികൾ, 13 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
സുനിൽ ലാലൂർ-ഐ.എൻ.സി (മൂന്ന് സെറ്റ്), ലോചനൻ-ബി.ജെ.പി (ഒരു സെറ്റ്)
ചാലക്കുടി -ആകെ 16 പത്രികകൾ, എട്ട് സ്ഥാനാർഥികൾ
ഇന്നലെ നൽകിയവർ
ഇ.പി. അരുൺ (സ്വത-1), ചാർലി പോൾ (20:20-2), വിത്സൻ കല്ലേൻ (എ.എ.പി -2) , ബിജു (സ്വത -1), ബിജു (കേരള കോൺഎം -1), മാത്യു (കേരള കോൺ എം-1)
കുന്നംകുളം -ആകെ ഏഴ് പേർ, 12 പത്രികകൾ
ഇന്നലെ പത്രിക സമർപ്പിച്ചവർ
എ.സി. മൊയ്തീൻ (സി.പി.എം -1), അജയ് മോഹൻ (ഐ.എൻ.സി-2), രജിൻ (ബി.ഡി.ജെ.എസ് -2), രജീഷ് കെ.വി. (സ്വത -1), മൊയ്തീൻ (സ്വത- 1), കെ.എസ്. രാജീവ് (എ.എ.പി- 1)
ചേലക്കര -ഏഴ് മത്സരാർഥികൾ, 14 നാമനിർദേശ പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
വി.വി. ശിവദാസൻ -(സ്വത.-2 സെറ്റ്), യു.ആർ. പ്രദീപ്-സി.പി.എം (4 സെറ്റ്), ഗോപദാസ്-സി.പി.എം ഡമ്മി (1 സെറ്റ്), വിനോദ് കുമാർ -എസ്.ഡി.പി.ഐ (2 സെറ്റ്), കെ.വി. സുബ്രഹ്മണ്യൻ-എ.എ.പി (1 സെറ്റ്), കെ. ബാലകൃഷ്ണൻ-ബി.ജെ.പി (3 സെറ്റ്), രാജു-ബി.ജെ.പി (1 സെറ്റ്) ഡമ്മി.
കൊടുങ്ങല്ലൂർ -എട്ട് സ്ഥാനാർഥികൾ, ആകെ 15 പത്രിക
ഇന്നലെ നൽകിയവർ
യു.ഡി.എഫ് സ്ഥാനാർഥി ഒ.ജി. ജനീഷ് മൂന്ന് സെറ്റ്, ട്വന്റി- ട്വന്റി സ്ഥാനാർഥി പി.ജി. വർഗീസ് ഒരു സെറ്റ്, സ്വതന്ത്ര സ്ഥാനാർഥി നിർമൽ ഒരു സെറ്റ്, സി.പി.എം സ്ഥാനാർഥി വിപിൻ ചന്ദ്രൻ ഒരു സെറ്റ്, എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. സുനിൽ കുമാർ ഒരു സെറ്റ് എന്നിങ്ങനെ നാമനിർദേശ പത്രിക സമർപ്പിച്ചു.
പുതുക്കാട് -9 സ്ഥാനാർഥികൾ, 14 പത്രിക
ഇന്നലെ പത്രിക സമർപ്പിച്ചവർ
പി.എൻ. ജയകൃഷ്ണൻ-എ.എ.പി (1 സെറ്റ്), എ. പരമേശ്വരൻ-ബി.ജെ.പി (3 സെറ്റ്), പി.കെ. ശിവരാമൻ-സി.പി.എം (1 സെറ്റ്), സുധൻ-ഐ.എൻ.സി (1 സെറ്റ്), പി.ജി. ജയൻ-ബി.ജെ.പി (1 സെറ്റ്), വി.കെ. അനിഫ-സ്വത (1 സെറ്റ്).
സൂക്ഷ്മപരിശോധന 13 കേന്ദ്രങ്ങളിൽ
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. ജില്ലയിലെ 13 കേന്ദ്രങ്ങളിലായി രാവിലെ 11 മുതൽ അതത് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. സ്ഥാനാർഥികൾക്കോ അവർ ചുമതലപ്പെടുത്തിയ ഏജന്റുമാർക്കോ പരിശോധനാസമയത്ത് സൂക്ഷ്മ പരിശോധന കേന്ദ്രങ്ങളിൽ ഹാജരാകാം.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26. പത്രികകളിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങളോ പരാതികളോ ഉണ്ടെങ്കിൽ പരിശോധിക്കാനും നിയമപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള നടപടികൾ പൂർത്തിയായി. സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് നടപടികൾക്കായി എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സഹകരിക്കണമെന്ന് ജില്ല ഇലക്ഷൻ ഓഫിസറും കലക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

