Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോർക്കളം തുറന്ന്...

പോർക്കളം തുറന്ന് നിയമസഭ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത് ‘കട്ട’ പോര്...

text_fields
bookmark_border
പോർക്കളം തുറന്ന് നിയമസഭ തെരഞ്ഞെടുപ്പ്; തലസ്ഥാനത്ത് ‘കട്ട’ പോര്...
cancel
camera_alt

നേ​മം മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​യ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്‌​ഡി പു​ത്ത​ൻ പ​ള്ളി എ​സ്.​എം. ലോ​ക്ക് ജ​ങ്ഷ​ൻ മു​ത​ൽ മു​ട്ട​ത്ത​റ വ​രെ ന​ട​ത്തി​യ റോ​ഡ്ഷോ

തി​രു​വ​ന​ന്ത​പു​രം: ക​ട്ട​ക്ക് ക​ട്ട, ഇ​ഞ്ചോ​ടി​ഞ്ച്, നേ​രി​യ മു​ൻ​തൂ​ക്കം... പോ​രാ​ട്ട​ക്ക​ള​ത്തി​ലെ പ​തി​വ് പ്ര​യോ​ഗ​ങ്ങ​ൾ അ​ന്വ​ർ​ഥ​മാ​ക്കും വി​ധ​മാ​ണ് കാ​ട്ടാ​ക്ക​ട, അ​രു​വി​ക്ക​ര, പാ​റ​ശ്ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ർ​ക്ക​ളം. നി​ല​വി​ൽ മൂ​ന്നി​ട​ത്തും ഇ​ട​തു​പ​ക്ഷ​ത്തി​ൻറെ കു​ത്ത​ക​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ളു​പ്പ​ത്തി​ലൊ​രു ജ​യം സാ​ധ്യ​മ​ല്ലെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് അ​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് വോ​ട്ട് തേ​ടു​ന്ന സ്ഥാ​നാ​ർ​ഥി മു​ത​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും വി​ജ​യം ഒ​പ്പ​മു​ണ്ടെ​ന്ന് വി​ശ്വാ​സ​ത്തി​ൽ മു​ന്നേ​റു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് ചി​ത്ര​ത്തി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യം പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ത​ന്നെ​യാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​വേ​ശം കാ​ണി​ക്കു​ന്ന​ത്...

കാ​ട്ടാ​ക്ക​ട​യി​ൽ ക​ടു​പ്പം

അ​ങ്കം മു​റു​കി​യ​തോ​ടെ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. ഹാ​ട്രി​ക് വി​ജ​യം തേ​ടി ഐ.​ബി. സ​തീ​ഷ് എ​ൽ.​ഡി.​എ​ഫി​നെ ന​യി​ക്കു​മ്പോ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന അ​നു​ഭ​വ സ​മ്പ​ത്തി​ൽ നാ​ടാ​ടെ എം.​ആ​ർ. ബൈ​ജു​വി​നെ​യാ​ണ് യു.​ഡി.​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നാ​ലാ​മ​ങ്ക​ത്തി​നി​റ​ങ്ങി​യ പി.​കെ. കൃ​ഷ്ണ​ദാ​സാ​ണ് എ​ൻ.​ഡി.​എ​യു​ടെ തു​റു​പ്പു​ചീ​ട്ട്. 10 വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഐ.​ബി. സ​തീ​ഷ്. മ​ണ്ഡ​ലം ഒ​പ്പം നി​ൽ​ക്കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി.

ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​ആ​ർ. ബൈ​ജു​വി​ൻറെ പ​ര്യ​ട​നം. ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ഒ​രു​വ​നാ​യി എ​ല്ലാ​വ​ർ​ക്കും ഹ​സ്ത​ദാ​നം ചെ​യ്ത് നി​റ​പു​ഞ്ചി​രി​യോ​ടെ​യാ​ണ് മു​ന്നേ​റ്റം. പ്ര​ചാ​ര​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന ജ​ന​പി​ന്തു​ണ വോ​ട്ടാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ബൈ​ജു. നി​ര​ന്ത​രം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​തി​ലൂ​ടെ കാ​ട്ടാ​ക്ക​ട​യി​ൽ സു​പ​രി​ചി​തി​നാ​ണ് പി.​കെ. കൃ​ഷ്ണ​ദാ​സ്. വി​ക​സ​ന കേ​ര​ള​മെ​ന്ന ബി.​ജെ.​പി​യു​ടെ മു​ഖ്യ​പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മോ​ദി ഗാ​ര​ന്റി​യും മ​ണ്ഡ​ല​ത്തി​ൽ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​യ​ർ​ത്തി കാ​ട്ടി​യാ​ണ് വോ​ട്ട് തേ​ട​ൽ.

അ​രു​വി​ക്ക​ര​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച്

അ​രു​വി​ക്ക​ര തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന വാ​ശി​യി​ൽ ശ​ക്ത​നാ​യ പോ​രാ​ളി​യെ രം​ഗ​ത്തി​റ​ക്കി​യ യു.​ഡി.​എ​ഫ് മ​ണ്ഡ​ല​ത്തി​ലെ പോ​രാ​ട്ടം ക​ടു​പ്പി​ച്ചു. ജ​ന​കീ​യ എം.​എ​ൽ.​എ പ​രി​വേ​ശ​ത്തി​ൽ അ​നാ​യാ​സ വി​ജ​യം പ്ര​തീ​ക്ഷി​ച്ച എ​ൽ.​ഡി.​എ​ഫി​ന് ഇ​പ്പോ​ൾ ക​ടു​പ്പ​മാ​ണ് പോ​രാ​ട്ടം. കോ​ൺ​ഗ്ര​സി​ൻറെ കു​ത്ത​ക​യാ​യി​രു​ന്ന മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച ജി. ​സ്റ്റീ​ഫ​ൻ ത​ന്നെ​യാ​ണ് എ​ൽ.​ഡി.​എ​ഫി​ൻറെ നാ​യ​ക​ൻ. എം.​എ​ൽ.​എ ആ​യ​യ​തി​നു ശേ​ഷം ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്റ്റീ​ഫ​ൻറെ ജ​ന​കീ​യ​ത​യി​ലൂ​ടെ​യും മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്. മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ പോ​ര് ചൂ​ടു​പി​ടി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ എം.​എ​ൽ.​എ​യാ​യി​രി​ക്കെ ചെ​യ്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യം, ദേ​വ​സ്വം, ഗ​താ​ഗ​തം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്ദി​ര ഗാ​ര​ൻറി​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് വോ​ട്ട് തേ​ടു​ന്ന​ത്. സി​നി​മ-​സീ​രി​യ​ൽ താ​ര​മാ​യ വി​വേ​ക് ഗോ​പ​നാ​ണ് എ​ൻ.​ഡി.​എ​ക്കാ​യി ക​ള​ത്തി​ൽ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​വ​റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച പ​രി​ച​യം മൂ​ലം ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ശ​ങ്ക​യി​ല്ലാ​തെ​യാ​ണ് പ്ര​ചാ​ര​ണം.

പാ​റ​ശ്ശാ​ല​യി​ൽ പൊ​ടി​പാ​റും

പാ​റ​ശ്ശാ​ല​യി​ൽ ഹാ​ട്രി​ക് വി​ജ​യം ല​ക്ഷ്യ​മി​ട്ട് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. ഹ​രീ​ന്ദ്ര​ൻ പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​ചാ​ര​ണം. വി​ജ​യം ഉ​റ​പ്പി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​നം. മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ കെ.​പി.​സി.​സി സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ലി​നെ​യാ​ണ് യു.​ഡി.​എ​ഫ്​ രം​ഗ​ത്തി​റ​ക്കി​യ​ത്. ഇ​ന്ദി​ര ഗാ​ര​ൻറി ഉ​യ​ർ​ത്തി​കാ​ട്ടി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​പ്പം നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വോ​ട്ടു​വി​ഹി​തം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ൻ.​ഡി.​എ​ക്കാ​യി ഗി​രീ​ഷ് നെ​യ്യാ​റാ​ണ് ക​ള​ത്തി​ൽ. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 30000ന് ​മു​ക​ളി​ൽ വോ​ട്ട് ല​ഭി​ച്ച​ത് ഇ​ത്ത​വ​ണ​യും വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൻ.​ഡി.​എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatestrivandrumKerala Assembly Election 2026
News Summary - Assembly elections Heavy fight in the capital city
Next Story