Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭ തെരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ

text_fields
bookmark_border
റോഷി അഗസ്റ്റിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ജോസ് കെ. മാണി
നിയമസഭ തെരഞ്ഞെടുപ്പ്; ഇടുക്കി ജില്ലയിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ
cancel

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിൽ ഇടത്-വലത് മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായി. ഇടത് മുന്നണിയിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞുകഴിഞ്ഞെു, യു.ഡി.എഫിലാകട്ടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

തൊടുപുഴ, ഇടുക്കി, പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. എൽ.ഡി.എഫിൽ ദേവികുളം, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികളും തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളും പീരുമേട് സി.പി.ഐ സ്ഥാനാർഥിയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ്(ജോസഫ്) സ്ഥാനാർഥികളുമാണ് മത്സരിച്ചിരുന്നത്.

ധാ​ര​ണ​യാ​യി ഇ​ട​ത് മു​ന്ന​ണി; യു.​ഡി.​എ​ഫ് ച​ർ​ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ജി​ല്ല​യി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ധാ​ര​ണ​യാ​യ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും ഏ​ക​ദേ​ശം മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഇ​ടു​ക്കി​യി​ൽ സി​റ്റി​ങ് എം.​എ​ൽ.​എ​കൂ​ടി​യാ​യ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല‍യി​ലെ ആ​ദ്യ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ഇ​താ​ണ്. ദേ​വി​കു​ള​ത്ത് സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ എ. ​രാ​ജ​യും പീ​രു​മേ​ട് സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​സ​ലീം​കു​മാ​റും ഉ​ടു​മ്പ​ഞ്ചോ​ല​യി​ൽ കെ.​കെ. ജ​യ​ച​ന്ദ്ര​നും സ്ഥാ​നാ​ർ​ഥി​ക​ളാ​കു​മെ​ന്നാ​ണ് ധാ​ര​ണ. കേ​ര​ള കോ​ൺ​ഗ്ര​സ് (എം)​നു​ള്ള തൊ​ടു​പു​ഴ​യി​ൽ പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന്റെ പേ​രാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.

യു.​ഡി.​എ​ഫി​ൽ ഇ​ടു​ക്കി സീ​റ്റ് വെ​ച്ചു​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ധാ​ര​ണ​യാ​കു​ന്ന​തി​ൽ ത​ട​സ്സ​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) ആ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യ​തി​ന് ശേ​ഷ​മേ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​യൂ. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നു​വീ​തം പേ​രു​ക​ളാ​ണ് നി​ല​വി​ൽ നേ​തൃ​ത്വ​ത്തി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

മു​തി​ർ​ന്ന യു.​ഡി.​എ​ഫ് നേ​താ​വും കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) ചെ​യ​ർ​മാ​നു​മാ​യ പി.​ജെ. ജോ​സ​ഫി​ന്റെ ത​ട്ട​ക​മാ‍യ തൊ​ടു​പു​ഴ​യി​ലും ആ​ര് മ​ത്സ​രി​ക്കു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. പി.​ജെ. ജോ​സ​ഫ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗം പ​റ​യു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹം മാ​റി മ​ക​ൻ അ​പു​ജോ​ൺ ജോ​സ​ഫ് വ​രു​മെ​ന്നാ​ണ് മ​റു​വി​ഭാ​ഗം പ​റ​യു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച ആ​ദ്യ​ത്തോ​ടെ ചി​ത്രം തെ​ളി​യു​മെ​ന്നാ​ണ് വി​വ​രം.

ശ​ക്തി തെ​ളി​യി​ക്കാ​ൻ ചെ​റു​പാ​ർ​ട്ടി​ക​ളും

ജി​ല്ല​യി​ൽ വ​ലി‍യ പ്ര​തീ​ക്ഷ​ക​ളി​ല്ലെ​ങ്കി​ലും എ​ല്ല മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കും. എ​ന്നാ​ൽ, സി.​പി.​എം ബ​ന്ധ​മു​പേ​ക്ഷി​ച്ച എ​സ്. രാ​ജേ​ന്ദ്ര​ൻ ബി.​ജെ.​പി പാ​ള​യ​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല​ട​ക്കം ക​രു​ത്ത് തെ​ളി​യി​ക്കു​മെ​ന്നാ​ണ് എ​ൻ.​ഡി.​എ നേ​താ​ക്ക​ൾ പ​റ‍യു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​മി​ഴ് വോ​ട്ട​ർ​മാ​ർ​ക്ക് സ്വാ​ധീ​ന​മു​ള്ള പീ​രു​മേ​ട്, ഉ​ടു​മ്പ​ഞ്ചോ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഇ​തി​ന് പു​റ​മേ ആം​ആ​ദ്മി പാ​ർ​ട്ടി‍യും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ക്ഷാ​മ​ബ​ത്ത വ​ർ​ധ​ന​ക്ക് വേ​ണ്ടി സ​മ​ര​രം​ഗ​ത്തു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assembly elections; Fronts intensify candidate discussions
Next Story