Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ...

നിയമസഭ തെര​ഞ്ഞെടുപ്പ്​: കേന്ദ്ര സംഘം കേരളത്തിൽ

text_fields
bookmark_border
Assembly elections
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര ക​മീ​ഷ​നി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം കേ​ര​ള​ത്തി​ലെ​ത്തി. സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യ മ​നേ​ഷ്​ ഗാ​ർ​ഗ്, പ​വ​ൻ കു​മാ​ർ ശ​ർ​മ, ഡെ​പ്യൂ​ട്ടി ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​ർ​മാ​രാ​യ സ​ജ്ഞ​യ് കു​മാ​ർ, ആ​ശി​ഷ്​ ഗോ​യ​ൽ, സെ​ക്ര​ട്ട​റി പ​വ​ൻ ദി​വാ​ൻ എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന സം​ഘം ജി​ല്ല ക​ല​ക്ട​ർ​മാ​രു​മാ​യി ഓ​ൺ​ലൈ​നി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നാ​ണ്​ വി​വ​രം.

വോ​ട്ട​ർ​പ​ട്ടി​ക, ബൂ​ത്ത്​ പു​നഃ​ക്ര​മീ​ക​ര​ണം, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, വോ​ട്ടി​ങ്​ ഉ​ദ്യോ​ഗ​സ​ഥ വി​ന്യാ​സം എ​ന്നി​വ സം​ബ​ന്ധി​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തും. യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യു​ടെ സ്ഥി​തി​വി​വ​ര​ങ്ങ​ളും ആ​രാ​യും. പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​തി​ലും ഇ​ര​ട്ടി​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലും കൈ​വ​രി​ച്ച പു​രോ​ഗ​തി സം​ഘം വി​ല​യി​രു​ത്തും. ര​ണ്ട്​ ദി​വ​സ​മാ​ണ്​ സം​ഘം കേ​ര​ള​ത്തി​ലു​ണ്ടാ​വു​ക. സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം സം​ഘം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് വി​ശ​ദ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. പി​ന്നാ​ലെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ കേ​ര​ള​ത്തി​ലെ​ത്തു​ക.

എ​സ്.​ഐ.​ആ​റി​ന്​ സ​മാ​ന്ത​ര​മാ​യി പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ 30,471 പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കു​ക. കൗ​ണ്ടി​ങ്​ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 20ൽ ​നി​ന്ന്​ 41 ആ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 119 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സാ​മ​​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വ​ര​ണാ​ധി​കാ​രി​ക​ൾ, ഉ​പ​വ​രാ​ണി​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. ക​മീ​ഷ​ന്‍റെ പ​രി​ശീ​ല​ന​കേ​ന്ദ്ര​മാ​യ ഐ.​ഐ.​ഐ.​ഡി.​ഇ.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​പ​രി​ശീ​ല​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നു​പു​റ​മേ ഇ.​വി.​എ​മ്മു​ക​ളും വി.​വി പാ​റ്റു​ക​ളും ജ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 140 മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടു​വ​ണ്ടി​ക​ളും പ്ര​യാ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionElection CommissionerAssembly electionsKerala News
News Summary - Assembly elections: Central team in Kerala
Next Story