Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ഡി.എ സ്ഥാനാർഥിയാകാൻ...

എൻ.ഡി.എ സ്ഥാനാർഥിയാകാൻ ക്ഷണിച്ചതായി ദിനു വെയിൽ: ‘കൈമുതൽ കാലുവരെ ഇരച്ചു കയറി; രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളോടൊപ്പം ഒരുകാരണവശാലും ഇല്ല, മേലിൽ വിളിക്കരുത്’

text_fields
bookmark_border
എൻ.ഡി.എ സ്ഥാനാർഥിയാകാൻ ക്ഷണിച്ചതായി ദിനു വെയിൽ: ‘കൈമുതൽ കാലുവരെ ഇരച്ചു കയറി; രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളോടൊപ്പം ഒരുകാരണവശാലും ഇല്ല, മേലിൽ വിളിക്കരുത്’
cancel

കോഴിക്കോട്: എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ തന്നെ ക്ഷണിച്ചിരുന്നതായി സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ. നേരിട്ട് കണ്ടു വിശദമായി സംസാരിക്കാൻ ഒരു മീറ്റിംഗ് ഒരുക്കട്ടെയെന്ന് ചോദിച്ച് ഡൽഹിയിൽ നിന്ന് ഫോൺ കോൾ വന്നിരുന്നു. താൻ പറഞ്ഞ കാര്യം എൻ.ഡി.എ നേതാക്കൾ ഔദ്യോഗികമായി തള്ളിക്കളയുകയാണെങ്കിൽ ബാക്കി തെളിവുകൾ അപ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ആ കോൾ വന്നത്. കൈമുതൽ കാലുവരെയും ഇരച്ചു കയറിയിരുന്നു. ആരാണ് എന്റെ നമ്പർ തന്നതെന്ന് ചോദിക്കുകയും, ഞാൻ എക്കാലവും നിങ്ങളെ ഒന്നാമത്തെ ശത്രുവായാണ് കാണുന്നത് എന്നും, എനിക്ക് രാജ്യസ്നേഹം ഉള്ളത് കൊണ്ട് രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളോടൊപ്പം ഒരുകാരണവശാലും ഇല്ല എന്നും, മേലിൽ വിളിക്കരുത് എന്നും പറഞ്ഞാണ് കോൾ കട്ട് ചെയ്തത്’ -ദിനു വ്യക്തമാക്കി.

‘ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും എക്കാലത്തെയും ഒന്നാമത്തെ ശത്രു ഈ രാജ്യത്തെ വർഗീയത പടർത്തുന്ന, ഈ രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളാണ്. ചരിത്രത്തിൽ ഹിന്ദുത്വവാദികളുടെ ആയിരക്കണക്കിന് വർഷങ്ങളുടെ

ജാതി അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനതയുടെ ഭാഗമാണ് ഞാനും. ഈ വിളക്കിന്റെ കാലിന് കീഴിൽ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാൻ എന്റെ ജനതയെ വഞ്ചിക്കില്ലെന്ന് പറഞ്ഞ അംബേദ്കറുടെ കൊച്ചു മക്കളാണ് ഞങ്ങൾ. നിങ്ങൾക്ക് ലഭിച്ച മൂന്ന് സീറ്റുകൾ ഈ സംസ്ഥാനത്തിലെ ചില ഇടങ്ങളിൽ എങ്കിലും വർഗീയവാദത്തോടൊപ്പം നിൽക്കുന്നതിന്റെ തെളിവാണ്. ഈ രാജ്യത്ത് നിന്ന് നിങ്ങൾ തുടച്ചു മാറ്റപ്പെടുന്ന കാലം എപ്പോഴെങ്കിലും വരും എന്നതാണ് എന്റെ പ്രതീക്ഷ. ഫാസിസ്റ്റ് ഭരണകൂടങ്ങൾ അനശ്വരം അല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ലഭിച്ച മൂന്ന് സീറ്റിന്റെ പേരിൽ എന്റെ പ്രൊഫൈലിൽ കേറി, തെറി വിളിക്കുന്ന ‘ആർഷ ഭാരത സംസ്കാരികളെ’,

“എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടോ” എന്നും, നേരിട്ട് കണ്ടു വിശദമായി സംസാരിക്കാൻ ഒരു മീറ്റിംഗ് ഒരുക്കട്ടെയെന്നും ചോദിച്ച് ഡൽഹിയിൽ നിന്ന് ഫോൺ കോൾ വന്നിരുന്നു. വിദ്യാർത്ഥികളോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ആ കോൾ വന്നത്. കൈമുതൽ കാലുവരെയും ഇരച്ചു കയറിയിരുന്നു. ആരാണ് എന്റെ നമ്പർ തന്നതെന്ന് ചോദിക്കുകയും, ഞാൻ എക്കാലവും നിങ്ങളെ ഒന്നാമത്തെ ശത്രുവായാണ് കാണുന്നത് എന്നും, എനിക്ക് രാജ്യസ്നേഹം ഉള്ളത് കൊണ്ട് രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളോടൊപ്പം ഒരുകാരണവശാലും ഇല്ല എന്നും, മേലിൽ വിളിക്കരുത് എന്നും

പറഞ്ഞാണ് കോൾ കട്ട് ചെയ്തത്.

How dare they call me!

യാതൊരു ഉളുപ്പും ഇല്ലാതെ…

ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യന്റെയും

എക്കാലത്തെയും ഒന്നാമത്തെ ശത്രു ഈ രാജ്യത്തെ വർഗീയത പടർത്തുന്ന, ഈ രാജ്യത്തെ നശിപ്പിക്കുന്ന നിങ്ങളാണ്.

ചരിത്രത്തിൽ ഹിന്ദുത്വവാദികളുടെ

ആയിരക്കണക്കിന് വർഷങ്ങളുടെ

ജാതി അടിമച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഒരു ജനതയുടെ ഭാഗമാണ് ഞാനും. ഈ വിളക്കിന്റെ കാലിന് കീഴിൽ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാൻ എന്റെ ജനതയെ വഞ്ചിക്കില്ലെന്ന് പറഞ്ഞ അംബേദ്കറുടെ കൊച്ചു മക്കളാണ് ഞങ്ങൾ.

നിങ്ങൾക്ക് ലഭിച്ച മൂന്ന് സീറ്റുകൾ ഈ സംസ്ഥാനത്തിലെ ചില ഇടങ്ങളിൽ എങ്കിലും വർഗീയവാദത്തോടൊപ്പം നിൽക്കുന്നതിന്റെ തെളിവാണ്. ഈ രാജ്യത്ത് നിന്ന് നിങ്ങൾ തുടച്ചു മാറ്റപ്പെടുന്ന കാലം എപ്പോഴെങ്കിലും വരും എന്നതാണ് എന്റെ പ്രതീക്ഷ. ഫാസിസ്റ്റ് ഭരണകൂടങ്ങൾ അനശ്വരം അല്ല എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

(NB: ഇതിനടിയിലും വന്ന് തെറി വിളിച്ച് തങ്ങളുടെ സംസ്കാരം വെളിപ്പെടുത്തുന്ന NDA അനുയായികൾ ഒരു കാര്യം മനസിലാക്കുക — പരമാവധി ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് കൊണ്ടിട്ട് കൂടുതൽ തെറി കമന്റുകൾ ഇട്ടാൽ, engagement കൂടുകയും ഫേസ്ബുക്കിൽ നിന്ന് എനിക്ക് കൂടുതൽ പൈസ കിട്ടുകയും ചെയ്യും. Thank you for your contributions. പിന്നെ, ഞാൻ പറഞ്ഞ കാര്യത്തിന്റെ ആധികാരികത തെളിയിക്കാൻ ഒരു കാര്യം മാത്രം ചെയ്താൽ മതി — NDA നേതാക്കൾ ഔദ്യോഗികമായി ഈ കാര്യം തള്ളിക്കളയുക. ബാക്കി തെളിവുകൾ അപ്പോൾ… 😂)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDADinu VeyilKerala Assembly Election 2026Assembly Elections 2026
News Summary - assembly elections 2026: NDA invited Dinu Veyil a candidate
Next Story