നിയമസഭ തെരഞ്ഞെടുപ്പ്: പോളിങ് ശതമാനം 79.70; അന്തിമ കണക്ക് വോട്ടെണ്ണൽ കഴിഞ്ഞ് 24 മണിക്കൂറിനുശേഷം
text_fieldsതിരുവനന്തപുരം: സർവിസ് വോട്ടർമാരുടെ തപാൽ വോട്ടുകൾ കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ പോളിങ് ശതമാനത്തിൽ വർധന. 53,984 സർവിസ് ബാലറ്റുകളാണ് വിതരണം ചെയ്തത്. ഇതിൽ ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകരം 20,028 ബാലറ്റുകൾ തിരികെയെത്തി. ഇത് ആകെ വോട്ടർമാരുടെ 0.07 ശതമാനം വരും.
നിലവിലെ 79.63നൊപ്പം ഇതുകൂടി ചേരുമ്പോൾ സംസ്ഥാനത്തെ ആകെ വോട്ടിങ് ശതമാനം 79.70 ആകും. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുവരെ തപാൽ ബാലറ്റുകൾ സ്വീകരിക്കും. അതിനാൽ കണക്കുകളിൽ ഇനിയും വ്യത്യാസമുണ്ടാകാമെന്നും വോട്ടെണ്ണൽ കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ അന്തിമ വോട്ടിങ് ശതമാനം വ്യക്തമാകൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

