Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം;...

മണ്ഡലപരിചയം; റെയിൽനഗരത്തി​െൻറ ചുവപ്പാഭിമുഖ്യം

text_fields
bookmark_border
assembly elections 2021-Shoranur
cancel

ഷൊർണൂർ: രാഷ്​ട്രീയാഭിരുചി കണക്കിലെടുത്താൽ ഷൊർണൂർ മണ്ഡലത്തിന് എന്നും പഥ്യം ചുവപ്പ് രാഷ്​ട്രീയത്തോടാണ്. ഇടതുകോട്ടകളായ മണ്ഡലങ്ങൾ കാണിക്കുന്ന പൊതുസ്വഭാവം ഷൊർണൂരിനുമുണ്ട്. 2011ൽ പഴയ നിയമസഭ മണ്ഡലങ്ങളായ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ഷൊർണൂർ മണ്ഡലം രൂപവത്​കരിച്ചത്.

ശ്രീകൃഷ്ണപുരം എം.എൽ.എയായിരുന്ന കെ.എസ്. സലീഖ, 2011ലെ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തി​െൻറ ആദ്യ ജനപ്രതിനിധിയായി. സി.പി.എമ്മിലെ വിഭാഗീയതയൊന്നും അന്നത്തെ ഫലത്തിൽ പ്രതിഫലിച്ചില്ല. 2016ൽ കെ.എസ്. സലീഖക്ക് സി.പി.എം അവസരം നൽകിയില്ല. പകരം ഇടത് സ്ഥാനാർഥിയായ പി.കെ. ശശി കാൽലക്ഷത്തോളം വോട്ടിന്​ യു.ഡി.എഫ് സ്ഥാനാർഥി സി. സംഗീതയെ തോൽപിച്ചു.

ശബരിമല വിവാദം പ്രതിഫലിച്ച 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മാത്രമാണ് മണ്ഡലത്തിലെ ജനങ്ങൾ എൽ.ഡി.എഫിനോട്​ ചെറിയ​ േതാതിലെങ്കിലും അനിഷ്​ടം പ്രകടിപ്പിച്ചത്​. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠ​െൻറ വിജയത്തിന് മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങൾ നൽകിയ മികച്ച ഭൂരിപക്ഷത്തോടൊപ്പം ഷൊർണൂരി​െൻറ പ്രഹരശേഷി കുറഞ്ഞതും കാരണമായെന്ന് വേണം കരുതാൻ. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം കൂടുതൽ ചുവക്കുന്നതാണ് കണ്ടത്.

മണ്ഡലത്തിലാകെ തേരോട്ടം നടത്തിയ ഇടതുമുന്നണി ഇത്തവണ മുപ്പതിനായിരത്തോളം വോട്ട് അധികം നേടി. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഇടതിനൊപ്പമാണ്​. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെർപ്പുളശ്ശേരി നഗരസഭയിൽ മാത്രമാണ് യു.ഡി.എഫ് ഭരണത്തിലേറിയത്. ഇത്തവണ അതും നഷ്​ടമായി. വാണിയംകുളം പഞ്ചായത്തിൽ യു.ഡി.എഫിന് ഒരംഗത്തെപ്പോലും ജയിപ്പിക്കാനായില്ല. തൃക്കടീരി പഞ്ചായത്തിൽ ഒരംഗം മാത്രമാണുള്ളത്.

രണ്ട് നഗരസഭകളുള്ള ജില്ലയിലെ ഏക നിയമസഭ മണ്ഡലമാണ് ഷൊർണൂർ. മണ്ഡലത്തിൽ കാര്യമായ വോട്ടില്ലാതിരുന്ന ബി.ജെ.പി.ക്ക് 2016 മുതൽ ചെറുതല്ലാത്ത സ്വാധീനമുണ്ടായിട്ടുണ്ട്. നിലവിലെ എം.എൻ.എ പി.കെ. ശശിയെതന്നെ ഇടതുമുന്നണി വീണ്ടും മത്സരിപ്പിക്കുമെന്നാണ് പൊതുവെ കരുതുന്നത്‌. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിജയം സുനിശ്ചിതമാക്കുമെന്നും അവർ കണക്ക് കൂട്ടുന്നു. എന്നാൽ, എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളും വികസന കാര്യത്തിൽ മണ്ഡലത്തി​െൻറ മുരടിപ്പും തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് യു.ഡി.എഫും കരുതുന്നു.

2016 നിയമസഭ

പി.കെ. ശശി (എൽ.ഡി.എഫ്.) 66,165

സി. സംഗീത (യു.ഡി.എഫ്) 41,618

വി.പി. ചന്ദ്രൻ (എൻ.ഡി.എ.) 28,836

ഭൂരിപക്ഷം: 25,457

2014 ലോക്​സഭ

എം.ബി. രാജേഷ് (എൽ.ഡി.എഫ്) 64,559,

എം.പി. വീരേന്ദ്രകുമാർ (യു.ഡി.എഫ്.) 39,180,

ശോഭ സുരേന്ദ്രൻ (ബി.ജെ.പി.) 19,586.

ഭൂരിപക്ഷം: 25,379.

2019 ലോക്​സഭ

വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്) 49,810

എം.ബി. രാജേഷ് (എൽ.ഡി.എഫ്) 60,902

സി. കൃഷ്ണകുമാർ (എൻ.ഡി.എ.) 32,308

എം.ബി. രാജേഷി​െൻറ ലീഡ് 11,092.

2020 തദ്ദേശം

എൽ.ഡി.എഫ് - 76,312

യു.ഡി.എഫ് -46,837

എൻ.ഡി.എ - 31,733

കക്ഷി നില: ഷൊർണൂർ നഗരസഭ

എൽ.ഡി.എഫ് -16, യു.ഡി.എഫ് -7,

ബി.ജെ.പി -9, എസ്.ഡി.പി.ഐ -1

ചെർപ്പുളശ്ശേരി നഗരസഭ

എൽ.ഡി.എഫ് -18, യു.ഡി.എഫ് -12,

ബി.ജെ.പി -2, വെൽഫെയർ പാർട്ടി -1

വാണിയംകുളം പഞ്ചായത്ത്

എൽ.ഡി.എഫ് -13, ബി.ജെ.പി -5

ചളവറ പഞ്ചായത്ത്

എൽ.ഡി.എഫ് -12, യു.ഡി.എഫ് -3.

തൃക്കടീരി പഞ്ചായത്ത്

എൽ.ഡി.എഫ് -14, യു.ഡി.എഫ് -1, ബി.ജെ.പി -1

അനങ്ങനടി പഞ്ചായത്ത്

എൽ.ഡി.എഫ് -7, യു.ഡി.എഫ് -6, ബി.ജെ.പി -2

നെല്ലായ പഞ്ചായത്ത്

എൽ.ഡി.എഫ് -16, യു.ഡി.എഫ് -3

വെള്ളിനേഴി പഞ്ചായത്ത്

എൽ.ഡി.എഫ് -10, യു.ഡി.എഫ് -3, ബി.ജെ.പി -1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly elections 2021-Shoranur
Next Story