കോഴിക്കോട്ട് വനിതകൾ നിയന്ത്രിക്കുന്നത് 13 ബൂത്തുകൾ
text_fieldsകോഴിക്കോട് ബി.ഇ.എം സ്കൂളിെല പിങ്ക് ബൂത്ത്
കോഴിക്കോട്: ജില്ലയിൽ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന പിങ്ക് ബൂത്തുകൾ 13 എണ്ണം. നഗരമധ്യത്തിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒന്നാം നമ്പർ ബൂത്തായ ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളാണ് പിങ്ക് ബൂത്തായി തെരഞ്ഞെടുത്തത്.
ബൂത്ത് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരെല്ലാം വനിതകളാണ്. പ്രിസൈഡിങ് ഓഫീസർ പെരുമണ്ണ ഇ.എം.എസ് ജി.എച്ച്.എസ്.എസിലെ അധ്യാപികയും ഇടുക്കി സ്വദേശിയുമായി ജെ. ശാലിനിയാണ്. ഫസ്റ്റ് പോളിങ് ഓഫീസർ ടി.മീരാഭായിയും സെക്കൻറ് പോളിങ് ഓഫീസർ പി.ജിനിത കുമാരിയും കോഴിക്കോട്ടുകാരാണ്. തിരുവനന്തപുരം സ്വദേശി രശ്മി പ്രഭയാണ് തേർഡ് പോളിങ് ഓഫീസർ. പോളിങ്ങിന്റെയും സുരക്ഷയുടെയും പൂര്‍ണ ചുമതല വനിതകള്‍ക്കാണ് എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും വെബ് ക്യാമറ കൈകാര്യം ചെയ്യുന്നയാൾ, ബൂത്ത് ഏജൻറുമാർ, സാനിറ്റൈസർ നൽകുന്നയാൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെല്ലാം ഇവിടെ പുരുഷൻമാരാണ്.
ഇവിടെ ആകെ 458 വോട്ടർമാർ മാത്രമേയുളളൂ. അതിൽ 17 വോട്ടുകൾ പോസ്റ്റൽ വോട്ടുകളാണ്. 30 വോട്ടർമാർ മരണപ്പെടുകയും െചയ്തുമബാക്കി വോട്ടറമാർ മാത്രമാണ് വോട്ടു ചെയ്യാനുള്ളത്. അതിൽ തന്നെ കഴിഞ്ഞ തവണകളിലെ സ്ഥതി കണക്കിലെടുക്കുേമ്പാൾ 250 ഓളം വോട്ടുകൾ മാത്രമാണ് പോൾ ചെയ്യാറെന്ന് ബൂത്ത് ഏജൻറുമാർ പറയുന്നു. രാവിലെ 10-15 പേർ ഒരുമിച്ച് വന്നതൊഴിച്ചാൽ പിന്നീട് ഇടക്ക് ഒന്നോ രണ്ടോ ആളുകൾ വന്നു പോകുന്നുവെന്നതാണ് ബൂത്തിലെ സ്ഥിതി. രാവിലെ 11 വരെയുള്ള കണക്ക് പ്രകാരം 121 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 70 പുരുഷൻമാരും 50 സ്ത്രീകളും വോട്ടു ചെയ്തു.
വടകര (121), കുറ്റ്യാടി (18), നദാപുരം (79), കൊയിലാണ്ടി (37), പേരാമ്പ്ര (57), ബലുശ്ശേരി (140), എലത്തൂര്‍ (90), കോഴിക്കോട് നോര്‍ത്ത് (104), ബേപ്പൂര്‍ (58), കുന്ദമംഗലം (77), കൊടുവള്ളി(79), തിരുവമ്പാടി (140) എന്നീ ബൂത്തുകളും പിങ്ക് ബൂത്തുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

