Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസനം കവചം, ക്ഷേമം...

വികസനം കവചം, ക്ഷേമം ആയുധം: പിണറായി ബ്രാൻഡിൽ ഹാട്രിക്കിന്​ സി.പി.എം

text_fields
bookmark_border
വികസനം കവചം, ക്ഷേമം ആയുധം:   പിണറായി ബ്രാൻഡിൽ ഹാട്രിക്കിന്​ സി.പി.എം
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി പാ​ഠ​മാ​യി ഉ​ൾ​​ക്കൊ​ണ്ടും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ മ​റി​ക​ട​ക്കാ​ൻ ക്ഷേ​മ​വും വി​ക​സ​ന​വും ക​വ​ച​മാ​ക്കി​യു​മാ​ണ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ നാ​യ​ക​ത്വ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി മൂ​ന്നാം ഊ​ഴ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന​ത്. ആ​ഴ​ത്തി​ൽ ഇ​ഴ​കീ​റി​യു​ള്ള സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും താ​ഴേ​ത്ത​ട്ട്​ വ​രെ​യു​ള്ള സം​ഘ​ന സം​വി​ധാ​നം ശ​ക്​​തി​പ്പെ​ടു​ത്തി​യ​തും മു​ത​ൽ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ വ​രെ വി​ജ​യ​ത്തു​ട​ർ​ച്ച​യു​ടെ ശ​ക്​​ത​മാ​യ പ്ര​തീ​ക്ഷ പ്ര​ക​ടം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നി​ല​നി​ൽ​ക്കു​മ്പോ​ഴും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ വ്യ​ക്തി​പ​ര​മാ​യ ജ​ന​പ്രീ​തി, 2021-ൽ ​ല​ഭി​ച്ച വ​ലി​യ വി​ജ​യ​ത്തി​ന്​ സ​മാ​നം ഇ​പ്പോ​ഴും നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണെ​ന്ന​താ​ണ്​ സി.​പി.​എ​മ്മി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സം. ഇ​ത്ത​വ​ണ​യും വി​ക​സ​ന നാ​യ​ക​നെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ച്ഛാ​യ ത​ന്നെ​യാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​ധാ​ന ആ​യു​ധം.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​യും കു​ടും​ബ പെ​ൻ​ഷ​നു​മ​ട​ക്കം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​ട്ടു പോ​യ​ത്​ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​മാ​ണ്. ഡി.​എ ഗ​ഡു​ക്ക​ളും അ​വ​യു​ടെ കു​ടി​ശ്ശി​ക​യും പ​ങ്കാ​ളി​ത്തം പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച്​ അ​ഷ്വേ​ർ​ഡ്​ പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്ക​ലും ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ പ്ര​ഖ്യാ​പ​ന​വു​മെ​ല്ലാ​മാ​യി ഈ ​വി​ഭാ​ഗ​ത്തെ​യും കാ​ര്യ​മാ​യി പ​രി​ഗ​ണി​ച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ത്തി​ലെ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തോ​ടെ ഏ​റെ സി.​പി.​എ​മ്മി​നെ വേ​ട്ട​യാ​ടി​യി​രു​ന്നു ‘ആ​ചാ​ര പ്ര​ശ്നം’ പ​രി​ഹ​രി​ക്ക​പ്പെ​ട്ട എ​ന്ന ആ​ശ്വ​സ​വു​മു​ണ്ട്. ഒ​പ്പം കോ​ശി ക​മ്മീ​ഷ​ൻ റി​​പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​തും പി.​എ​സ്.​സി പ്രാ​യം ഉ​യ​ർ​ത്തി​യ​തും കൃ​ത്യ​മാ​യ വോ​ട്ടു​നീ​ക്കം ത​ന്നെ​യാ​ണ്. പ​ത്ത്​ വ​ർ​ഷ​​ത്തെ ഇ​ട​തു​സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​യി വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക​ൾ ഇ​ട​തു​മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു. തെ​​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി മെ​ഷ​ന​റി പ്ര​ധാ​ന​മാ​യും ഉ​ന്നം​വെ​ച്ച​ത്​ വി​ക​സ​ന ​നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​യു​ന്ന​തി​ലാ​യി​രു​ന്നു.

2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വി​ഹി​ത​ത്തി​ൽ വി​ഹി​ത​ത്തി​ൽ 6.37 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി എ​ന്ന​താ​ണ്​ മു​ന്ന​ണി​യു​ടെ മ​റ്റൊ​രു ശു​ഭ​പ്ര​തീ​ക്ഷ. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ല​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ൾ, ഏ​ക​ദേ​ശം 57 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ് മു​ൻ​തൂ​ക്ക​മെ​ന്ന്​ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പി​ന്നി​ലാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ല​തും 1,000 മു​ത​ൽ 10,000 വ​രെ​യു​ള്ള ചെ​റി​യ വോ​ട്ടി​ങ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ്.ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ങ്ങ​ളെ കൈ​വി​ട്ടി​ട്ടി​ല്ലെ​ന്നും ഏ​ക​ദേ​ശം നാ​ലി​ലൊ​ന്ന് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ഇ​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​ണ്ടെ​ന്നും എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വം വി​ശ്വ​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Newsassembly electionpinarayi govtKerala News
News Summary - assembly election; Development is the shield, welfare is the weapon: CPM gets hat-trick in Pinarayi brand
Next Story