Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം-...

മണ്ഡലപരിചയം- കു​ന്നം​കു​ളം: ഡ്യൂ​പ്ലി​ക്കേ​റ്റി​ല്ല കു​ന്നം​കു​ള​ത്തി​െൻറ ജ​ന​മ​ന​സ്സി​ന്​

text_fields
bookmark_border
assembly election 2021,kunnamkulam
cancel

കു​ന്നം​കു​ളം: ഒ​​രു​കാ​​ല​​ഘ​​ട്ട​ം മു​ഴു​വ​ൻ ഇ​ട​തി​ന്​ പി​ടി​കൊ​ടു​ക്കാ​തെ വ​​ല​​ത്തോ​​ട്ട് ചാ​​ഞ്ഞ കു​ന്നം​കു​ളം മ​ണ്ഡ​ലം ര​ണ്ട്​ ദ​ശ​കം മു​മ്പ്​ ചെ​​ങ്കൊ​ടി​യെ പു​ണ​രാ​നു​ണ്ടാ​യ കാ​ര​ണം ആ​രും കാ​ര്യ​മാ​യി പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ല.മ​ണ്ഡ​ല​ത്തി​െൻറ മു​ഖ​ച്ഛാ​യ മാ​റി​യി​ട്ടും ഇ​ട​ത്തോ​ട്ടു​ള്ള​ മ​ണ്ഡ​ല​ത്തി​െൻറ ചാ​യ്​​വ്​ തു​ട​രു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​െൻറ ഓ​ർ​മ​ക​ളി​ൽ ശോ​ഭി​ച്ച്​ നി​ന്ന കോ​ൺ​ഗ്ര​സി​െൻറ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ കെ.​പി. വി​ശ്വ​നാ​ഥ​നും ടി.​വി. ച​ന്ദ്ര​മോ​ഹ​നു​മൊ​ക്കെ ഇ​വ​രി​ൽ​പെ​ടു​ന്നു.

2001ലെ ​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സി​​ലെ ടി.​​വി. ച​​ന്ദ്ര​​മോ​​ഹ​​ൻ ജ​​യി​​ച്ച​​ത്. ഇ​​തേ ച​​ന്ദ്ര​​മോ​​ഹ​​ൻ 1991ൽ ​​കു​​ന്നം​​കു​​ളം മ​​ണ്ഡ​​ല​​ത്തി​​െൻറ ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യെ​​ങ്കി​​ലും 1996ൽ ​​സി.​പി.​എ​​മ്മി​​ലെ എ​​ൻ.​ആ​​ർ. ബാ​​ല​​നു​​മാ​​യി മ​​ത്സ​​രി​​ച്ച് തോ​​റ്റു. 2006ലെ ​​നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഒ​​മ്പ​​തു​മാ​​സം മു​​മ്പ് കോ​​ൺ​​ഗ്ര​​സി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് ടി.​​വി. ച​​ന്ദ്ര​​മോ​​ഹ​​ൻ രാ​​ജി​​വെ​​ച്ചു. പി​ന്നീ​ട്​ ഡി.​ഐ.​സി​യു​മാ​യു​ള്ള പി​ള​ർ​പ്പിനും സ​മ​ന്വ​യ​ത്തി​നും ശേ​ഷം ഒ​​ന്നി​​ച്ച് അ​​ഡ്വ. വി. ​ബാ​​ല​​റാ​​മി​​നെ ഇ​​റ​​ക്കി​​യെ​​ങ്കി​​ലും പ​​രാ​​ജ​​യ​പ്പെ​ട്ടു.

2011ൽ ​​ഈ സീ​​റ്റ് യു.​ഡി.​എ​​ഫ് സി.​എം.​പി​ക്ക് ന​​ൽ​​കി​​യ​​തോ​​ടെ സി.​പി. ജോ​​ൺ രം​​ഗ​​ത്തെ​​ത്തി. സി.​പി.​എ​​മ്മി​​ലെ ബാ​​ബു എം. ​പാ​​ലി​​ശേ​​രി​​യു​​മാ​​യി പൊ​​രു​​തി​​യ ജോ​​ൺ 481 വോ​​ട്ടി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ജോ​​ൺ എ​​ന്ന അ​​പ​​ര​​ൻ 860 വോ​​ട്ടു​​ക​ൾ നേ​ടി​യ​ത്​ നി​ർ​ണാ​യ​ക​മാ​യി. 2016ൽ ​​വീ​​ണ്ടും സി.​പി. ജോ​​ൺ ത​​ന്നെ മ​​ത്സ​​ര രം​​ഗ​​ത്ത് വ​​ന്നെ​​ങ്കി​​ലും സി.​പി.​എ​​മ്മി​​ലെ എ.​​സി. മൊ​​യ്തീ​​െൻറ മു​​ന്നി​​ലും കാ​​ലി​​ട​​റി. 7,782 വോ​​ട്ടി​​െൻറ ഭൂ​​രി​​പ​​ക്ഷ​​മാ​​ണ് എ.​​സി. മൊ​​യ്തീ​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

2011ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കു​​ന്നം​​കു​​ളം മ​​ണ്ഡ​​ല​​ത്തി​​െൻറ സ്വ​​ഭാ​​വം മാ​​റി. നി​​ല​​വി​​ൽ മ​​ണ്ഡ​​ല​​ത്തി​​ൽ​​പ്പെ​​ട്ട ചു​​ണ്ട​​ൽ, ക​​ണ്ടാ​​ണ​​ശേ​​രി, അ​​വ​​ണൂ​​ർ, കൈ​​പ​​റ​​മ്പ്, അ​​ടാ​​ട്ട് എ​​ന്നി​​വ​​ക്ക് പ​​ക​​രം കു​​ന്നം​​കു​​ളം മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്ക് കാ​​ട്ട​​കാ​​മ്പാ​​ൽ, ക​​ട​​വ​​ല്ലൂ​​ർ, പോ​​ർ​​ക്കു​​ളം, ക​​ട​​ങ്ങോ​​ട്, എ​​രു​​മ​​പ്പെ​​ട്ടി, വേ​​ലൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി. ക്രൈ​സ്ത​വ സ​ഭ​യി​ലെ മ​ല​ങ്ക​ര വി​ഭാ​ഗം കൂ​ടു​ത​ൽ ഉ​ള്ള മേ​ഖ​ല​യി​ൽ മ​ത-​ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ബി.​ജെ.​പി വോ​ട്ട് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്​. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ എ​ട്ട്​ സീ​റ്റ്​ നേ​ടി​യ ബി.​ജെ.​പി സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ക്കൗ​ണ്ട്​ തു​റ​ന്നു.

കോ​​ൺ​​ഗ്ര​​സി​​ലെയും യു.​​ഡി.​എ​​ഫി​​ലെ​​യും പ​​ട​​ല പി​​ണ​​ക്ക​​ത്തി​​ലൂ​​ടെ ക​​ഴി​​ഞ്ഞ മൂ​​ന്ന് ത​​വ​​ണ​​യും ന​​ഷ്​​ട​പ്പെ​​ട്ട ഭ​​ര​​ണം ഇ​​ക്കു​​റി തി​​രി​​ച്ചു​പി​​ടി​​ക്കാ​ൻ ത​​ന്ത്രം മെ​​ന​​യു​​ക​​യാ​​ണ് യു.​ഡി.​എ​​ഫ്. ര​​ണ്ടു​ത​​വ​​ണ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ സി.​എം.​പി​​ക്ക് ന​​ൽ​​കി​​യ സീ​​റ്റ് ഇ​​ത്ത​​വ​​ണ കോ​​ൺ​​ഗ്ര​​സ് തി​രി​ച്ചു​വാ​ങ്ങി മ​​ത്സ​​ര രം​​ഗ​​ത്തേ​​ക്ക് ക​​ച്ച​​കെ​​ട്ടു​​ക​​യാ​​ണെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ഇ​​തേ സീ​​റ്റി​​ൽ ത​​ന്നെ മ​​ത്സ​​രി​​ക്കാ​​ൻ സി.​എം.​പി ​ശ്ര​​മ​​വും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ​ത​​വ​​ണ സി.​പി.​എം ​രം​​ഗ​​ത്തി​​റ​​ക്കി​​യ എ.​​സി. മൊ​​യ്തീ​​ൻ മ​​ന്ത്രി​​യും കൂ​​ടി ആ​​യ​​തോ​​ടെ മ​​ണ്ഡ​​ല​ വി​​ക​​സ​​ന കാ​​ഴ്ച​​പ്പാ​​ടി​​ന് ത​​ന്നെ മാ​​റ്റം​വ​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മൊ​​യ്തീ​​നെ ത​​ന്നെ ക​​ള​​ത്തി​​ലി​​റ​​ക്കാ​​നാ​​ണ് സി.​പി.​എം ​നീ​​ക്കം. പ​​ല​​രു​​ടേ​​യും പേ​​രു​​ക​​ൾ ഉ​​യ​​ർ​​ന്നു​വ​​ന്നെ​​ങ്കി​​ലും അ​​തി​​ലെ​​ല്ലാം അ​​ണി​​ക​​ൾ​​ക്കി​​ട​​യി​​ലും വ്യാ​​പ​​ക എ​​തി​​ർ​​പ്പ് ഉ​​യ​​ർ​​ന്ന​​തി​​നാ​​ൽ മ​​ന്ത്രി​​ക്ക് ത​​ന്നെ വീ​​ണ്ടും ന​​റു​​ക്ക് വീ​​ഴാ​​നാ​​ണ് സാ​​ധ്യ​​ത.

നി​യ​മ​സ​ഭ ഇ​തു​വ​രെ

1957

ടി.​​കെ. കൃ​​ഷ്​​​ണ​​ൻ (സി.​​പി.​​ഐ -21,161)

കെ.​​ഐ.​ വേ​​ലാ​​യു​​ധ​​ൻ (കോ​​ൺ. 18,788)

ഭൂ​രി​പ​ക്ഷം -2373

1960

പി.​​ആ​​ർ. കൃ​​ഷ്​​​ണ​​ൻ (കോ​​ൺ -29,450)

ടി.​​കെ. കൃ​​ഷ്​​​ണ​​ൻ (സി.​​പി.​​ഐ 26,878)

ഭൂ​​രി​​പ​​ക്ഷം -2,572

1967

എ.​​എ​​സ്.​​എ​​ൻ. ന​​മ്പീ​​ശ​​ൻ (സി.​​പി.​​എം 27,014)

എ.​​കെ. കു​​ഞ്ഞു​​ണ്ണി (കോ​​ൺ 24,930)

ഭൂ​​രി​​പ​​ക്ഷം -2,084

1970

ടി.​​കെ. കൃ​​ഷ്​​​ണ​​ൻ (സി.​​പി.​​എം 31,767)

കെ.​​പി. വി​​ശ്വ​​നാ​​ഥ​​ൻ (കോ​​ൺ 27,439)

ഭൂ​​രി​​പ​​ക്ഷം -4,328

1977

കെ.​​പി. വി​​ശ്വ​​നാ​​ഥ​​ൻ (കോ​​ൺ 35,230)

ടി.​​കെ. കൃ​​ഷ്​​​ണ​​ൻ (സി.​​പി.​​എം 29,889)

ഭൂ​​രി​​പ​​ക്ഷം -5,341

1980

കെ.​​പി. വി​​ശ്വ​​നാ​​ഥ​​ൻ (കോ​​ൺ.(​​യു.) 33,127)

എം.​ ​മാ​​ധ​​വ​​ൻ (സ്വ​​ത യു.​​ഡി.​​എ​​ഫ്​ 16,421)

ഭൂ​​രി​​പ​​ക്ഷം -16,706

1982

കെ.​​പി.​ അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ (സി.​​പി.​​എം 33,882)

കെ.​​പി. വി​​ശ്വ​​നാ​​ഥ​​ൻ (കോ​​ൺ. 32,642)

ഭൂ​​രി​​പ​​ക്ഷം -21,23

1987

കെ.​​പി.​ അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ (സി.​​പി.​​എം 43,327)

അ​​ഡ്വ. വി.​ ​ബാ​​ല​​റാം (കോ​​ൺ 42,918)

ഭൂ​​രി​​പ​​ക്ഷം -409

1991

ടി.​​വി.​ ച​​ന്ദ്ര​​മോ​​ഹ​​ൻ (കോ​​ൺ 53,099)

കെ.​​പി. അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ (സി.​​പി.​​എം 50,344)

ഭൂ​​രി​​പ​​ക്ഷം -2,755

1996

എ​​ൻ.​​ആ​​ർ.​ ബാ​​ല​​ൻ (സി.​​പി.​​എം 49,289)

ടി.​​വി.​ ച​​ന്ദ്ര​​മോ​​ഹ​​ൻ (48,405)

ഭൂ​​രി​​പ​​ക്ഷം -884

2001

ടി.​​വി.​ ച​​ന്ദ്ര​​മോ​​ഹ​​ൻ (കോ​​ൺ 59,679)

ഇ. ​​ഉ​​ഷ ​ടീ​​ച്ച​​ർ (സി.​​പി.​​എം 55,383)

ഭൂ​​രി​​പ​​ക്ഷം -4,296

2006

ബാ​​ബു എം.​ ​പാ​​ല​ി​​ശേ​​രി (സി.​​പി.​​എം 61,865)

വി.​ ​ബാ​​ല​​റാം (ഡി.​​ഐ.​​സി 40,080)

ഭൂ​​രി​​പ​​ക്ഷം -21,785

2011

ബാ​​ബു.​ എം.​ ​പാ​​ല​ി​​ശേ​​രി (സി.​​പി.​​എം 58,244)

സി.​​പി.​ ജോ​​ൺ (സി.​​എം.​​പി 57,763)

ഭൂ​​രി​​പ​​ക്ഷം -481

2016

എ.​​സി. മൊ​​യ്തീ​​ൻ (സി.​​പി.​​എം 63,274)

സി.​​പി. ജോ​​ൺ (കോ​​ൺ- 55,492)

ഭൂ​​രി​​പ​​ക്ഷം -7,782

2019 ലോ​​ക്​​സ​​ഭ​

ര​​മ്യ ഹ​​രി​​ദാ​​സ് (കോ​​ൺ​​ഗ്ര​​സ് 5,33,815)

പി.​​കെ. ബി​​ജു (സി.​​പി.​​എം 3,74,847)

ഭൂ​​രി​​പ​​ക്ഷം: 1,58,968

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ:

ആ​കെ -37

സി.​പി.​എം -18

ബി.​ജെ.​പി -8

കോ​ൺ -7

സ്വ​ത​ -1

ആ​ർ.​എം.​പി -3

ചൊ​​വ്വ​​ന്നൂ​​ർ പ​ഞ്ചാ​യ​ത്ത്​: ആ​​കെ 13

എ​​ൽ.​​ഡി.​​എ​​ഫ് ​-5

യു.​​ഡി.​​എ​​ഫ് ​-3

എ​​ൻ.​​ഡി.​​എ -3

എ​​സ്.​​ഡി.​പി.​​ഐ -2

എ​​രു​​മ​​പ്പെ​​ട്ടി: ആ​​കെ -18

എ​​ൽ.​​ഡി.​​എ​​ഫ് ​-10

യു.​​ഡി.​​എ​​ഫ് ​-8

ക​​ട​​ങ്ങോ​​ട്​: ആ​​കെ-18

എ​​ൽ.​​ഡി.​​എ​​ഫ്​ -12

യു.​​ഡി.​​എ​​ഫ്​ -3

എ​​ൻ.​​ഡി.​​എ --2

ലീ​​ഗ്​ -1

കാ​​ട്ട​​കാ​​മ്പാ​​ൽ: ആ​​കെ -16

എ​​ൽ.​​ഡി.​​എ​​ഫ് ​-12

യു.​​ഡി.​​എ​​ഫ് ​-3

എ​​ൻ.​​ഡി.​​എ -1

ക​​ട​​വ​​ല്ലൂ​​ർ: ആ​​കെ -20

എ​​ൽ.​​ഡി.​​എ​​ഫ് ​-15

യു.​​ഡി.​​എ​​ഫ്​ -5

പോ​​ർ​​ക്കു​​ളം: ആ​​കെ -13

എ​​ൽ.​​ഡി.​​എ​​ഫ് ​-9

യു.​​ഡി.​​എ​​ഫ് ​-3

എ​​ൻ.​​ഡി.​​എ -1

വേ​​ലൂ​​ർ: ആ​​കെ -17

എ​​ൽ.​​ഡി.​​എ​​ഫ് ​-9

യു.​​ഡി.​​എ​​ഫ് ​-5

എ​​ൻ.​​ഡി.​​എ -1

മ​​റ്റു​​ള്ള​​വ​​ർ -2

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamassembly election 2021
News Summary - assembly election 2021,kunnamkulam
Next Story