Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം:...

മണ്ഡലപരിചയം: 'ചേലക്കര'പ്പാടങ്ങളിൽ വോട്ടുണർത്ത്​ പാട്ട്​

text_fields
bookmark_border
assembly election 2021,chelakkara
cancel

ചേ​ല​ക്ക​ര: ജി​ല്ല​യു​ടെ വ​ട​ക്കുകി​ഴ​ക്ക​ന്‍ മേ​ഖ​ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചേ​ല​ക്ക​ര ഭാ​ര​ത​പ്പു​ഴ​യെ​യും വ​ട​ക്ക​ന്‍ മ​ല​നി​ര​ക​ളെ​യും കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ള്‍ പാ​ല​ക്കാ​ട് ജി​ല്ല​യെ​യും അ​തി​രി​ടു​ന്നു. ക​ര്‍ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​പോ​രാ​ട്ട​ങ്ങ​ളാ​ല്‍ ഇ​ള​കി​മ​റി​ഞ്ഞ ചേ​ല​ക്ക​ര​യു​ടെ മ​ണ്ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് സം​ശ​യ​ര​ഹി​ത​മാ​യ അ​ടി​ത്ത​റ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട​വ​യാ​ണ്.​ കെ. ​രാ​ധാ​കൃ​ഷ്ണ​നെ​ന്ന സൗ​മ്യ​നാ​യ ക​രു​ത്ത​ൻ 1996ൽ ​ഇ​ട​ത് വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ശേ​ഷം യു.ഡി.എ​ഫി​ന് ചേ​ല​ക്ക​ര ബാ​ലി​കേ​റാ​മ​ല​യാ​യി.

ഇ​ട​തുപ​ക്ഷ​ത്തോ​ട് കൂ​റുപു​ല​ർ​ത്തു​ന്ന കാ​ർ​ഷി​ക മേഖ​ല​യാ​യ മ​ണ്ഡ​ല​ം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ യു.​ഡി.എ​ഫി​ന് ക​ഠി​ന പ്ര​യ​ത്നം ന​ട​ത്തേ​ണ്ടി വ​രും. തു​ട​ർ​ച്ച​യാ​യി നാ​ലുപ്രാ​വ​ശ്യം കെ. ​രാ​ധാ​കൃ​ഷ്ണ​നെ തു​ണ​ച്ച മ​ണ്ഡ​ലം 2016ൽ ​പു​തു​മു​ഖ​മാ​യ യു.ആ​ർ. പ്ര​ദീ​പി​​െൻറ ഒ​പ്പം നി​ന്നു. മു​ഖ്യ എ​തി​രാ​ളി​യാ​യ യു.ഡി.എ​ഫി​ലെ കെ.എ. തു​ള​സി​യെ 10,200 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദീ​പ് വി​ജ​യി​ച്ച​ത്.

ത​ല​പ്പി​ള്ളി താ​ലൂ​ക്കി​ലെ ചേ​ല​ക്ക​ര, ദേ​ശ​മം​ഗ​ലം, കൊ​ണ്ടാ​ഴി, മു​ള്ളൂ​ർ​ക്ക​ര, പാ​ഞ്ഞാ​ൾ‍, പ​ഴ​യ​ന്നൂ​ർ‍, തി​രു​വി​ല്വാ​മ​ല, വ​ള്ള​ത്തോ​ൾ ന​ഗ​ർ, വ​ര​വൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന​താ​ണ് ചേ​ല​ക്ക​ര നി​യ​മ​സ​ഭ ​മ​ണ്ഡ​ലം. 1965ല്‍ ​രൂ​പവത്​​കൃ​ത​മാ​യ ചേ​ല​ക്ക​ര സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ല്‍ 1996 വ​രെ കൂ​ടു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു വി​ജ​യം. 1965, 70, 77, 80 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോൺ​ഗ്ര​സി​ലെ കെ.കെ. ബാ​ല​കൃ​ഷ്ണ​നാ​ണ് വി​ജ​യി​ച്ച​ത്. 2004 മു​ത​ല്‍ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ചേ​ല​ക്ക​ര​ക്കാ​ര്‍ പ​ഴ​യ പാ​ര​മ്പ​ര്യം ഉ​പേ​ക്ഷി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ൽ സ​ർ​വസ​മ്മ​ത​നാ​യി മാ​റി​യ യു.ആ​ർ. പ്ര​ദീ​പ് ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത. അ​തേസ​മ​യം, മു​ൻ സ്പീ​ക്ക​റും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​രാ​ധ​ാകൃ​ഷ്ണ​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​ദേ​ശി​ക നേ​തൃ​ത്വം മു​ന്നോ​ട്ടുവെ​ക്കു​ന്നു​ണ്ട്. യു​.ഡി​.എ​ഫിൽനിന്ന്​ കെ.​ബി. ശ​ശി​കു​മാ​ർ, കെ.പി.സി.​സി സെ​ക്ര​ട്ട​റി, ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സിഡൻറ്​ സി.സി. ശ്രീ​കു​മാ​ർ എ​ന്നി​വരു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മണ്ഡലചരിത്രം ഇതുവരെ

1965

കെ.കെ. ബാലകൃഷ്​ണൻ (കോൺ) 17,283

സി.കെ. ചക്രപാണി (സി.പി.എം) 17,177

ഭൂരിപക്ഷം 106

1967

പി. കുഞ്ഞൻ -(സി.പി.എം) -21,175

കെ.കെ. ബാലകൃഷ്​ണൻ -(കോൺ) -19,123

ഭൂരിപക്ഷം- 2052

1970

കെ.കെ. ബാലകൃഷ്​ണൻ (കോൺ) 25,270

കെ.എസ്.​ ശങ്കരൻ -(സി.പി.എം)- 22,964

ഭൂരിപക്ഷം- 2306

1977

കെ.കെ. ബാലകൃഷ്​ണൻ-(കോൺ) -34,460

കെ.എസ്​. ശങ്കരൻ- (സി.പി.എം) -24,525

ഭൂരിപക്ഷം: 9935

1980

കെ.കെ. ബാലകൃഷ്​ണൻ -(കോൺ)- 32,024

കെ.എസ്​. ശങ്കരൻ -(സി.പി.എം)- 30,899

ഭൂരിപക്ഷം-1125

1982

സി.കെ. ച​ക്രപാണി -(സി.പി.എം)- 33,030

കൊല്ലിക്കത്തറ രവി -(എസ്​.ആർ.പി) -30,907

ഭൂരിപക്ഷം- 2123

1987

ഡോ. എം.എ. കുട്ടപ്പൻ- (കോൺ) -44,011

കെ.വി. പുഷ്​പ -(സി.പി.എം)- 36,260

ഭൂരിപക്ഷം -7751

1991

എം.വി. താമി -(കോൺ)- 47,790

സി. കുട്ടപ്പൻ -(സി.പി.എം) -43,429

ഭൂരിപക്ഷം- 4361

1996

കെ. രാധാകൃഷ്​ണൻ -(സി.പി.എം) -44,260

ടി.എ. രാധാകൃഷ്​ണൻ- (കോൺ)- 41,937

ഭൂരിപക്ഷം -2323

2001

കെ. രാധാകൃഷ്​ണൻ -(സി.പി.എം) -56,451

കെ.എ. തുളസി -(കോൺ) -54,976

ഭൂരിപക്ഷം -1475

2006

​െക. രാധാകൃഷ്​ണൻ -(സി.പി.എം) -62,695

പി.സി. മണികണ്​ഠൻ- (കോൺ) -48,066

ഭൂരിപക്ഷം- 14,629

2011

കെ. രാധാകൃഷ്​ണൻ -(സി.പി.എം) -73,683

കെ.ബി. ശശികുമാർ -(കോൺ) -49,007

ഭൂരിപക്ഷം -24,676

2016

യു.ആർ. പ്രദീപ് (സി.പി.എം) ​-67,771

തുളസി - (കോൺ)- 57,571

ഭൂരിപക്ഷം -10,200

2019 ലോക്​സഭ

രമ്യ ഹരിദാസ്​ -(കോൺ) -5,33,815

പി.കെ. ബിജു- 3,74,847

ഭൂരിപക്ഷം -1,58,968

പഞ്ചായത്ത്​ കക്ഷിനില

വരവൂർ

ആകെ: 14

എൽ.ഡി.എഫ്​-11

യു.ഡി.എഫ്​-1

ലീഗ്​-1

മറ്റുള്ളവർ-1

തിരുവില്വാമല- 17

യു.ഡി.എഫ്​-6

എൻ.ഡി.എ-6

എൽ.ഡി.എഫ്​-5

പഴയന്നൂർ- 22

യു.ഡി.എഫ്​-14

എൽ.ഡി.എഫ്​-8

മുള്ളൂർക്കര-14

എൽ.ഡി.എഫ്​-8

യു.ഡി.എഫ്​-3

എൻ.ഡി.എ-3

ചേലക്കര -22

എൽ.ഡി.എഫ്​-12

യു.ഡിഎഫ്​-9

എൻ.ഡി.എ-1

കൊണ്ടാഴി-15

യു.ഡി.എഫ്​-8

എൽ.ഡി.എഫ്​-5

എൻ.ഡി.എ- 2

പാഞ്ഞാൾ -16

എൽ.ഡി.എഫ്​-10

യു.ഡി.എഫ്​- 4

എൻ.ഡി.എ-2

വളളത്തോൾ നഗർ - 16

എൽ.ഡി.എഫ്​-15

എൻ.ഡി.എ-1

ദേശമംഗലം -15

യു.ഡി.എഫ് - 7

എൽ.ഡി.എഫ്- 7

മറ്റുള്ളവർ - 1


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelakkaraassembly election 2021
News Summary - assembly election 2021,chelakkara
Next Story