Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം- വ​ണ്ടൂ​ർ:...

മണ്ഡലപരിചയം- വ​ണ്ടൂ​ർ: വ​ല​തു​ചേ​ർ​ന്ന്​ ഇടതുമാറാതെ

text_fields
bookmark_border
assembly election 2021, vandoor
cancel

സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​െൻറ ക​ന​ലെ​രി​യു​ന്ന കി​ഴ​ക്ക​ന്‍ ഏ​റ​നാ​ടി​െൻറ അ​തി​ര്‍ത്തി മ​ണ്ഡ​ല​മാ​യ വ​ണ്ടൂ​ർ യു.​ഡി.​എ​ഫി​​ന്​ കൃ​ത്യ​മാ​യ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ്. പോ​രൂ​ര്‍, തു​വ്വൂ​ര്‍, ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, ചോ​ക്കാ​ട്, മ​മ്പാ​ട്, തി​രു​വാ​ലി, വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്​ വ​ണ്ടൂ​ർ മ​ണ്ഡ​ലം. ഇ​തി​ല്‍ തി​രു​വാ​ലി​യി​ലും മ​മ്പാ​ടും ക​രു​വാ​ര​കു​ണ്ടും ഒ​ഴി​കെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഭ​ര​ണം യു.​ഡി.​എ​ഫി​നാ​ണ്.

കോ​ണ്‍ഗ്ര​സ്, ലീ​ഗ് പ്ര​ശ്‌​നം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​​ന്നെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​െൻറ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ​ത​വ​ണ എ.​പി. അ​നി​ൽ​കു​മാ​റി​നെ​തി​രെ മ​ത്സ​രി​ച്ച സി.​പി.​എ​മ്മി​ലെ കെ. ​നി​ഷാ​ന്ത് എ​ന്ന ക​ണ്ണ​ൻ ഇ​ന്ന് മ​റു​ക​ണ്ടം​ചാ​ടി യു.​ഡി.​എ​ഫി​െൻറ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​ണെ​ന്ന​താ​ണ്​ കൗ​തു​കം.

1977ലാ​ണ്​ മ​ഞ്ചേ​രി​യി​ൽ​നി​ന്ന്​ വേ​ർ​പി​രി​ഞ്ഞ്​ വ​ണ്ടൂ​ർ മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. തു​ട​ക്കം മു​ത​ല്‍ സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ്. 77ല്‍ ​യു.​ഡി.​എ​ഫി​ലെ വെ​ള്ള ഈ​ച്ച​ര​ൻ, 82ല്‍ ​എം.​എ. കു​ട്ട​പ്പ​ന്‍, തു​ട​ര്‍ച്ച​യാ​യി ര​ണ്ട്​ ത​വ​ണ​യാ​യി പ​ന്ത​ളം സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ യു.​ഡി.​എ​ഫി​ല്‍നി​ന്ന്​ വി​ജ​യി​ച്ചു. എ​ന്നാ​ല്‍, 1995ല്‍ ​നാ​ട്ടു​കാ​ര​നാ​യ എ​ന്‍. ക​ണ്ണ​നി​ലൂ​ടെ എ​ല്‍.​ഡി.​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും വി​ജ​യം നി​ല​നി​ര്‍ത്താ​നാ​യി​ല്ല. 2001ല്‍ ​എ.​പി. അ​നി​ല്‍കു​മാ​ര്‍ ജ​യി​ച്ച​തി​ന്​ ശേ​ഷം യു.​ഡി.​എ​ഫി​ന്​ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

തു​ര്‍ച്ച​യാ​യി നാ​ലു​ത​വ​ണ വി​ജ​യി​ച്ച അ​നി​ല്‍കു​മാ​ര്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും യു.​ഡി.​എ​ഫി​നാ​യി രം​ഗ​ത്തി​റ​ങ്ങു​ക. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ന്നി​യാ​ണ് യു.​ഡി.​എ​ഫ് ​െത​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. യു.​ഡി.​എ​ഫി​നു​ള്ളി​ല്‍ ലീ​ഗ്-​കോ​ണ്‍ഗ്ര​സ് ത​ര്‍ക്കം നി​ല​നി​ല്‍ക്കു​ന്ന​ത് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് എ​ല്‍.​ഡി.​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ക. ആ​ദി​വാ​സി ഗോ​ത്ര സ​മൂ​ഹ​ങ്ങ​ളും കു​ടി​യേ​റ്റ ക​ര്‍ഷ​ക​രും ഏ​റെ​യു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ ച​ര്‍ച്ച​യാ​കു​ക കാ​ര്‍ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ര്‍ച്ച​യും വ​ന്യ​മൃ​ഗ ശ​ല്യ​വു​മെ​ല്ലാ​മാ​യി​രി​ക്കും.

നി​യ​മ​സ​ഭ 1977

വി. ​ഇൗ​ച്ച​ര​ൻ (​േകാ​ൺ.)- 35,369

കെ. ​ഗോ​പാ​ല​ൻ (ബി.​എ​ൽ.​ഡി)- 22,079

ഭൂ​രി​പ​ക്ഷം: 13,290


1980

എം.​എ. കു​ട്ട​പ്പ​ൻ (കോ​ൺ.​ -െഎ) -35,187

​പി. സു​രേ​ഷ്​ (​േകാ​ൺ. -യു)- 29,298

​ഭൂ​രി​പ​ക്ഷം: 5,889

1982

പ​ന്ത​ളം സു​ധാ​ക​ര​ൻ (കോ​ൺ.)- 28,637

എ​ൻ. ആ​ന​ന്ദ​ൻ മാ​സ്​​റ്റ​ർ (​െഎ.​സി.​എ​സ്)- 22,780

ഭൂ​രി​പ​ക്ഷം: 5,857

1987

പ​ന്ത​ളം സു​ധാ​ക​ര​ൻ (കോ​ൺ.)- 49,848

യു. ​ഉ​ത്ത​മ​ൻ (സി.​പി.​എം)- 35,967

ഭൂ​രി​പ​ക്ഷം: 13,881

1991

പ​ന്ത​ളം സു​ധാ​ക​ര​ൻ (കോ​ൺ.)- 53,104

കു​ന്ന​ത്ത്​ വേ​ലാ​യു​ധ​ൻ (സി.​പി.​എം)- 45,509

ഭൂ​രി​പ​ക്ഷം: 7,595

1996

എ​ൻ. ക​ണ്ണ​ൻ (സി.​പി.​എം)- 55,399

പ​ന്ത​ളം സു​ധാ​ക​ര​ൻ (കോ​ൺ.)- 51,198

ഭൂ​രി​പ​ക്ഷം: 4,201

2001

എ.​പി. അ​നി​ൽ​കു​മാ​ർ (കോ​ൺ.)- 80,059

എ​ൻ. ക​ണ്ണ​ൻ (സി.​പി.​എം)- 51,834

ഭൂ​രി​പ​ക്ഷം: 28,225

2006

എ.​പി. അ​നി​​ൽ​കു​മാ​ർ (കോ​ൺ.)- 84,955

ശ​ങ്ക​ര​ൻ കൊ​ര​മ്പ​യി​ൽ (സി.​പി.​എം)- 67,706

ഭൂ​രി​പ​ക്ഷം: 17,249

2011

എ.​പി. അ​നി​ൽ​കു​മാ​ർ (കോ​ൺ.)- 77,580

വി. ​ര​മേ​ശ​ൻ (സി.​പി.​എം)- 48,861

ഭൂ​രി​പ​ക്ഷം: 28,719

നി​യ​മ​സ​ഭ 2016

എ.​പി. അ​നി​ൽ​കു​മാ​ർ (കോ​ൺ.) - 81,964

കെ. ​നി​ഷാ​ന്ത് എ​ന്ന ക​ണ്ണ​ൻ (സി.​പി.​എം)- 58,100

സു​നി​ത മോ​ഹ​ൻ​ദാ​സ് (ബി.​ജെ.​പി) - 9471

കൃ​ഷ്ണ​ൻ കു​നി​യി​ൽ (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി) - 3399

എ​ര​ഞ്ഞി​ക്ക​ൽ കൃ​ഷ്ണ​ൻ (എ​സ്.​ഡി.​പി.​ഐ)- 1178

വേ​ലാ​യു​ധ​ൻ വെ​ന്നി​യൂ​ർ (പി.​ഡി.​പി) - 920

ഭൂ​രി​പ​ക്ഷം: 23,864

2019 ലോ​ക്​​സ​ഭ

രാ​ഹു​ൽ ഗാ​ന്ധി (കോ​ൺ.) -1,11,948

പി.​പി. സു​നീ​ർ (സി.​പി.​െ​എ) - 42,393

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി (ബി.​ഡി.​ജെ.​എ​സ്) -8,301

ഭൂ​രി​പ​ക്ഷം: 69,555

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്

മ​മ്പാ​ട് പ​ഞ്ചാ​യ​ത്ത്

എ​ൽ.​ഡി.​എ​ഫ് - 11

യു.​ഡി.​എ​ഫ് - എ​ട്ട്​

തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത്

എ​ൽ.​ഡി.​എ​ഫ് - എ​ട്ട്​

യു.​ഡി.​എ​ഫ് - എ​ട്ട്​

വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് - 11

എ​ൽ.​ഡി.​എ​ഫ് - 11

ഒ​മ്പ​താം വാ​ർ​ഡ് യു.​ഡി.​എ​ഫ് അം​ഗം സി.​കെ. മു​ബാ​റ​ക്ക് മ​രി​ച്ച​തി​നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

പോ​രൂ​ർ പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് - 14

എ​ൽ.​ഡി.​എ​ഫ് - മൂ​ന്ന്​

കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് - 12

എ​ൽ.​ഡി.​എ​ഫ് - ഏ​ഴ്​

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് - 10

എ​ൽ.​ഡി.​എ​ഫ് - ആ​റ്​

എ​സ്.​ഡി.​പി.​ഐ- ഒ​ന്ന്​

കോ​ൺ. വി​മ​ത​ൻ - ഒ​ന്ന്​

ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത്

എ​ൽ.​ഡി.​എ​ഫ് - 13

ലീ​ഗ് - ആ​റ്​

കോ​ൺ​ഗ്ര​സ് - ര​ണ്ട്​

തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത്

യു.​ഡി.​എ​ഫ് - 17

എ​ൽ.​ഡി.​എ​ഫ് - 0

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vandoorassembly election 2021
News Summary - assembly election 2021, vandoor
Next Story