Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ:...

ആലപ്പുഴ: ചെ​ങ്ങ​ന്നൂ​രും മാ​വേ​ലി​ക്ക​ര​യും എ​ൽ.​ഡി.​എ​ഫി​ന്​ ഉ​റപ്പ്​, ഹ​രിപ്പാ​ട് യു.​ഡി.​എ​ഫി​നും

text_fields
bookmark_border
Assembly election 2021
cancel
ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കാ​യി എ​ൽ.​ഡി.​എ​ഫും ഭ​ര​ണം പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫും ക​ച്ച​മു​റു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി എ​ന്താ​കും? 140 മ​ണ്ഡ​ല​ങ്ങ​ളെ​യും ജി​ല്ല തി​രി​ച്ച്​ 'മാ​ധ്യ​മം' ലേ​ഖ​ക​ർ വി​ല​യി​രു​ത്തു​ന്നു...

തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത ച​ർ​ച്ച​യാ​കു​ന്ന വേ​ള​യി​ൽ ആ​ല​പ്പു​ഴ​യി​ലെ എ​ൽ.​ഡി.​എ​ഫ് മേ​ൽ​ക്കോ​യ്മ​യി​ൽ ഇ​ടി​വ് ത​ട്ടു​മോ​യെ​ന്നാ​ണ് കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. മൂ​ന്ന് മ​ന്ത്രി​മാ​രെ മാ​റ്റി​യ​തും ആ​ർ.​എ​സ്.​എ​സ് സൈ​ദ്ധാ​ന്തി​ക​ൻ ഉ​യ​ർ​ത്തി​യ സി.​പി.​എം-​ബി.​ജെ.​പി 'ഡീ​ൽ'​വി​വാ​ദ​വും പ​ശ്ചാ​ത്ത​ല​മാ​യ ജി​ല്ല​യി​ൽ 7:2 എ​ന്ന എ​ൽ.​ഡി.​എ​ഫ് -യു.​ഡി.​എ​ഫ് അ​നു​പാ​ത​ത്തി​ൽ എ​ന്തു മാ​റ്റം സം​ഭ​വി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം മ​ത്സ​രം ക​ടു​ത്ത​താ​ണ്.

ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കും പി. ​തി​ലോ​ത്ത​മ​നും മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ജി​ല്ല​െ​യാ​ട്ടാ​കെ എ​ൽ.​ഡി.​എ​ഫ്​ മു​ന്നേ​റ്റ​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന കാ​ര്യം തീ​ർ​ച്ച. നി​ല​വി​ൽ ചെ​ങ്ങ​ന്നൂ​രും മാ​വേ​ലി​ക്ക​ര​യും എ​ൽ.​ഡി.​എ​ഫി​നും ഹ​രി​പ്പാ​ട് യു.​ഡി.​എ​ഫി​നും ഉ​റ​പ്പി​ച്ച് പ​റ​യാ​നാ​കും. ചെ​ങ്ങ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി ബി.​ജെ.​പി ര​ണ്ടാ​മ​ത് എ​ത്താ​നു​മി​ട​യു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വിെൻറ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി ശ​ക്ത​മാ​ണ്. സി.​പി.​ഐ​യി​ലെ സ​ജി​ലാ​ലിെൻറ രാ​ഷ്​​ട്രീ​യ വോ​ട്ടു​ക​ൾ കൂ​ടി​യാ​കുേ​മ്പാ​ൾ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​യാ​നാ​ണ് സാ​ധ്യ​ത.

അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ച്ച്. സ​ലാ​മി​ന്(​സി.​പി.​എം) വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു​വി​ന് മു​ന്നേ​റാ​നാ​യി​ട്ടു​ണ്ട്. സ​മാ​ന​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ പി.​പി. ചി​ത്ത​ര​ഞ്ജ​നും(​സി.​പി.​എം) ഡോ.​കെ.​എ​സ്. മ​നോ​ജും(​കോ​ൺ) ത​മ്മി​ലെ മ​ത്സ​ര​വും. ചേ​ർ​ത്ത​ല​യി​ൽ എ​സ്. ശ​ര​ത്തി​നോ​ട് ഏ​റ്റു​മു​ട്ടാ​ൻ പി. ​പ്ര​സാ​ദ്(​സി.​പി.​ഐ) ന​ന്നേ കി​ത​ക്കു​ന്നു​ണ്ട്. കാ​യം​കു​ള​ത്ത് സി​റ്റി​ങ്ങ് എം.​എ​ൽ.​എ യു. ​പ്ര​തി​ഭ​ക്ക് (സി.​പി.​എം)​ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ അ​രി​ത ബാ​ബു(​കോ​ൺ)​വി​നാ​യി.

അ​രൂ​രി​ൽ സി​റ്റി​ങ് എം.​എ​ൽ.​എ ഷാ​നി​മോ​ൾ ഉ​സ്മാ​നും( കോ​ൺ) ദെ​ലീ​മ​യും(​സി.​പി.​എം) ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ടം. കു​ട്ട​നാ​ട്ടി​ൽ ആ​ദ്യം മു​ന്നി​ട്ടു​നി​ന്ന യു.​ഡി.​എ​ഫി​ലെ ജേ​ക്ക​ബ് എ​ബ്ര​ഹാ​മി​നെ(​കേ​ര​ള കോ​ൺ ജോ​സ​ഫ്) അ​വ​സാ​ന ലാ​പ്പി​ൽ പി​ന്നി​ലാ​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​ലെ തോ​മ​സ് കെ. ​തോ​മ​സ് (എ​ൻ.​സി.​പി) സ​ർ​വ ക​ളി​യും ക​ളി​ക്കു​ന്നു​ണ്ട്. പ​തി​നൊ​ന്നാം മ​ണി​ക്കൂ​റി​ൽ സി.​പി.​ഐ വി​ട്ട ത​മ്പി മേ​ട്ടു​ത​റ​ക്ക് (ബി.​ഡി.​ജെ.​എ​സ്) ഇ​വി​ടെ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സു​ഭാ​ഷ് വാ​സു​വിന്‍റെ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndaAlappuzha districtudfldfAssembly election 2021election trends
News Summary - Assembly election 2021 trend in Alappuzha district
Next Story